Wednesday, March 18, 2026 Last Updated 1 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.20 AM

7 അഡീഷണല്‍ ജഡ്‌ജിമാരെ സ്‌ഥിരപ്പെടുത്താന്‍ നടപടി

കൊച്ചി: ഹൈക്കോടതിയിലെ ഏഴ്‌ അഡീഷണല്‍ ജഡ്‌ജിമാരെ സ്‌ഥിരം ജഡ്‌ജിമാരാക്കാനുള്ള നടപടികള്‍ക്കു തുടക്കം. സുപ്രീം കോടതി കൊളീജിയത്തിന്റെ ശിപാര്‍ശ ലഭിച്ചാലുടന്‍ തീരുമാനം ഉണ്ടാകുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വി.എം. ശ്യാംകുമാര്‍, എം.എ. അബ്‌ദുള്‍ ഹക്കീം, പി.എം. മനോജ്‌, എം.ബി. സ്‌നേഹലത, ഹരിശങ്കര്‍ വി. മേനോന്‍, എസ്‌. മനു, എസ്‌. ഈശ്വരന്‍ എന്നീ അഡീ. ജഡ്‌ജിമാരെയാണു സ്‌ഥിരം ജഡ്‌ജിമാരാക്കുന്നത്‌.
ഇതില്‍ സ്‌നേഹലത 2024 ഏപ്രില്‍ 25നും മറ്റുള്ളവര്‍ അതേവര്‍ഷം മാര്‍ച്ച്‌ 23 നുമാണ്‌ അഡീഷണല്‍ ജഡ്‌ജിമാരായി ചുമതലയേറ്റത്‌. രണ്ടുവര്‍ഷത്തേക്കായിരുന്നു നിയമനം. സ്‌നേഹലത ഒഴികെയുള്ളവരുടെ അഡീഷണല്‍ ജഡ്‌ജി കാലാവധി മാര്‍ച്ച്‌ 21 ന്‌ അവസാനിക്കും. സ്‌നേഹലതയുടെ കാലാവധി ഏപ്രില്‍ 24 ന്‌ ആണ്‌ അവസാനിക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ ഈ ആറ്‌ അഡീഷണല്‍ ജഡ്‌ജിമാരെയും സ്‌ഥിരം ജഡ്‌ജിമാരായി നിയമിക്കാനുള്ള നടപടി ആരംഭിച്ചത്‌.

Ads by Google
Sunday 01 Feb 2026 11.20 AM
YOU MAY BE INTERESTED