Wednesday, March 18, 2026 Last Updated 2 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.20 AM

വരുമെന്നോര്‍ത്ത്‌ നോര്‍ത്തും!

കോഴിക്കോട്‌ ലോക്‌സഭാ സീറ്റില്‍ വമ്പന്മാരെ മുട്ടുകുത്തിച്ച ചരിത്രം മുരളീധരനുണ്ട്‌. സി.പി.എമ്മിലെ ഇ.കെ. ഇമ്പിച്ചിബാവയും ജനതാദളിലെ എം.പി. വീരേന്ദ്രകുമാറും മുരളീധരനോട്‌ ഏറ്റുമുട്ടി പരാജയം രുചിച്ചവരാണ്‌. അതേ കോഴിക്കോട്‌ ലോക്‌സഭാ സീറ്റിലും കൊടുവള്ളി, തൃശൂരിലെ വടക്കാഞ്ചേരി നിയമസഭാ മണ്ഡലങ്ങളിലും മുരളീധരന്‍ പിന്നീട്‌ തോറ്റു.
2019-ല്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.എമ്മിലെ പി. ജയരാജനോട്‌ മത്സരിക്കാന്‍ എല്ലാവരും മടിച്ചപ്പോള്‍ വട്ടിയൂര്‍ക്കാവില്‍നിന്ന്‌ മുരളിയെത്തിയാണ്‌ യു.ഡി.എഫിന്റെ മാനം കാത്തത്‌. കോഴിക്കോട്‌ ജില്ലയില്‍ മുരളി മത്സരിക്കുകയാണെങ്കില്‍, അദ്ദേഹത്തിന്റെ വീട്‌ സ്‌ഥിതിചെയ്യുന്ന കോഴിക്കോട്‌ നോര്‍ത്താണ്‌ ഏറ്റവും അനുയോജ്യമെന്നു വിലയിരുത്തുന്ന രാഷ്‌ട്രീയനിരീക്ഷരുമുണ്ട്‌. ഇവിടെ 5000 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്‌ സി.പി.എമ്മിനുള്ളത്‌.

Ads by Google
Sunday 01 Feb 2026 11.20 AM
YOU MAY BE INTERESTED