Wednesday, March 18, 2026 Last Updated 16 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.20 AM

മുട്ടില്‍ മരംമുറി: പ്രതികള്‍ക്കു തിരിച്ചടി

കല്‍പ്പറ്റ: മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികള്‍ക്ക്‌ തിരിച്ചടി. മുട്ടില്‍ സൗത്ത്‌ വില്ലേജില്‍ നിയമവിരുദ്ധമായി മുറിച്ചതിനത്തുടര്‍ന്ന്‌ കസ്‌റ്റഡിയിലെടുത്ത ഈട്ടിത്തടികള്‍ വനം വകുപ്പ്‌ കണ്ടുകെട്ടിയതിനെതിരായ അപ്പീലുകള്‍ വയനാട്‌ അഡീഷണല്‍ ജില്ലാക്കോടതി(ഒന്ന്‌) ജഡ്‌ജ്‌ എ.വി. മൃദുല തള്ളി.
ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി കോടതി ശരിവച്ചു. വാഴവറ്റ സൂര്യ ടിമ്പര്‍ ഉടമ റോജി അഗസ്‌റ്റിനും മറ്റും സമര്‍പ്പിച്ച അപ്പീലുകളാണ്‌ തള്ളിയത്‌.
2021ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ടാണ്‌ കോടതിയില്‍നിന്നും സുപ്രധാന തീരുമാനം വന്നിരിക്കുന്നത്‌. ഉപാധികളോടെ പട്ടയമുള്ള ഭൂമിയില്‍നിന്നും മുറിച്ചെടുത്ത മരങ്ങള്‍ വനംവകുപ്പ്‌ പിടികൂടിയിരുന്നു. ഈ മരങ്ങള്‍ കണ്ടുകെട്ടിയതിനെ തുടര്‍ന്ന്‌ ഈ നടപടി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലാണ്‌ ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്‌.
സര്‍ക്കാരിലേക്ക്‌ വന്ന്‌ ചേരേണ്ട മരങ്ങളാണിതെന്നും അപ്പീല്‍ നിലനില്‍ക്കില്ലെന്നുമാണ്‌ കോടതിയുടെ നിരീക്ഷണം. മുട്ടില്‍ സൗത്ത്‌ വില്ലേജില്‍ മുറിച്ചതില്‍ 231 ക്യുബിക്‌ മീറ്റര്‍ ഈട്ടിയാണ്‌ വനം വകുപ്പ്‌ കസ്‌റ്റഡിയിലെടുത്ത്‌ ഡിപ്പോയിലേക്ക്‌ മാറ്റിയത്‌.

Ads by Google
Sunday 01 Feb 2026 11.20 AM
YOU MAY BE INTERESTED