Wednesday, March 18, 2026 Last Updated 2 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.20 AM

ഇടതില്‍ ഉറച്ചുനില്‍ക്കാന്‍ പുതിയ പാര്‍ട്ടിയാകുന്നതിന്‌ കേരളത്തിലെ എന്‍.സി.പി.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ്‌ എന്‍.സി.പി. കേരള ഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വേര്‍പെടുത്തി സംസ്‌ഥാന പാര്‍ട്ടിയായേക്കും. ദേശീയതലത്തില്‍ അജിത്‌ പവാറിന്റെയും ശരദ്‌ പവാറിന്റെയും വിഭാഗങ്ങള്‍ ലയിച്ച്‌ ബി.ജെ.പി. മുന്നണിയില്‍ എത്താനുള്ള സാധ്യത മുന്നില്‍കണ്ടാണ്‌ ഈ നീക്കം. ഇടതുമുന്നണിയില്‍ തുടരാന്‍ പുതിയ ലേബല്‍ അനിവാര്യമാണെന്ന തിരിച്ചറിവിലാണു നേതാക്കള്‍.
സമാനനീക്കമാണ്‌ ജെ.ഡി.എസും നടത്തുന്നത്‌. ദേശീയ തലത്തില്‍ ബി.ജെ.പി. സഖ്യത്തിനൊപ്പമാണ്‌ ജെ.ഡി.എസ്‌. കേരളത്തില്‍ 'ഇന്ത്യന്‍ സോഷ്യലിസ്‌റ്റ്‌ ജനതാദള്‍' എന്ന പേരില്‍ പുതിയ പാര്‍ട്ടിയാകാന്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞു. ദേശീയ രാഷ്‌ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ച്‌ അജിത്‌ പവാറിന്റെ ഭാര്യയും രാജ്യസഭാ എം.പിയുമായ സുനേത്ര പവാര്‍ മഹാരാഷ്‌ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തിട്ടുണ്ട്‌. അജിത്‌ പവാറിന്റെ ബാരാമതി മണ്‌ഡലത്തില്‍നിന്നു സുനേത്ര ജനവിധി തേടുമെന്നാണു സൂചന. ഇവര്‍ രാജ്യസഭാംഗത്വം ഒഴിയുന്നതോടെ മകന്‍ പാര്‍ത്ഥ്‌ പവാറിനെ രാജ്യസഭയിലേക്ക്‌ അയയ്‌ക്കാനും നീക്കമുണ്ട്‌. എന്‍.സി.പി. ശരദ്‌ പവാര്‍ വിഭാഗത്തിനും എന്‍.ഡി.എയില്‍ കയറാന്‍ താല്‍പ്പര്യമുണ്ട്‌. ഇതാണ്‌ എന്‍.സി.പി. കേരള ഘടകത്തെ വെട്ടിലാക്കുന്നത്‌.

Ads by Google
Sunday 01 Feb 2026 11.20 AM
YOU MAY BE INTERESTED