Wednesday, March 18, 2026 Last Updated 16 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.20 AM

അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്ക്‌ പ്രഖ്യാപിച്ച തുക കൂട്ടണം: സ്‌റ്റാഫ്‌ അസോസിയേഷന്‍

പാലാ: നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്കായി പ്രഖ്യാപിച്ച 500 രൂപ ആയിരം രൂപയാക്കി വര്‍ധിപ്പിക്കണമെന്ന്‌ അംഗന്‍വാടി സ്‌റ്റാഫ്‌ അസോസിയേഷന്‍ സംസ്‌ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച്‌ ധനമന്ത്രി, വനിതാ ശിശു വികസന മന്ത്രി, വൈദ്യുതി മന്ത്രി എന്നിവര്‍ക്ക്‌ അസോസിയേഷന്‍ നിവേദനം നല്‍കി.
ഹെല്‍പ്പര്‍മാര്‍ക്കു നിലവില്‍ നല്‍കുന്ന പരമാവധി ഓണറേറിയം 9000 രൂപയും വര്‍ക്കര്‍മാര്‍ക്ക്‌ 14,000 രൂപയുമാണ്‌. അംഗന്‍വാടിയിലെ പുതിയ ഭക്ഷണ മെനു പ്രകാരമുള്ള ഫീഡിങ്‌ മൂലവും വര്‍ക്കര്‍മാരെ ബി.എല്‍.ഒ. ഡ്യൂട്ടിക്ക്‌ നിയോഗിച്ചിട്ടുള്ളതിനാലും ഹെല്‍പ്പര്‍മാര്‍ക്കു ജോലിഭാരം കൂടുതലാണെന്നു യോഗം അഭിപ്രായപ്പെട്ടു.
അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ കെ.എസ്‌. രമേഷ്‌ ബാബു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷാലി തോമസ്‌, ബിന്‍സി ജോസഫ്‌, ടി.പി. ബീന, മിനി സെബാസ്‌റ്റ്യന്‍, എം. ലളിതാമണി, വി. ഓമന എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Sunday 01 Feb 2026 11.20 AM
YOU MAY BE INTERESTED