Wednesday, March 18, 2026 Last Updated 2 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.11 AM

ൈഡ്രവിങ്‌ ടെസ്‌റ്റ്‌ പാസാക്കിയതിന്‌ കൈക്കൂലി എം.വി.ഐ. വിജിലന്‍സ്‌ പിടിയില്‍

uploads/news/2026/01/823315/6.jpg

ചേര്‍ത്തല: ൈഡ്രവിങ്‌ ടെസ്‌റ്റ്‌ പാസാക്കിയതിന്‌ ഏജന്റുവഴി കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ജോയിന്റ്‌ ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പക്‌ടര്‍ കെ.ജി. ബിജുവിനെ വിജിലന്‍സ്‌ പിടികൂടി. പരാതിക്കാരനില്‍നിന്നു തുക വാങ്ങി ബിജുവിനു കൈമാറിയ ഏജന്റ്‌ ജോസും പിടിയിലായി. ഇരുവരെയും രാത്രി കോട്ടയം വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കി.
ഇന്നലെ വൈകുന്നേരം 5.50ന്‌ ബിജു താമസിക്കുന്ന ചേര്‍ത്തല എക്‌സ്‌റേ കവലയിലെ വീട്ടില്‍ വച്ചാണ്‌ പിടികൂടിയത്‌. കൈക്കൂലിയായി കൈമാറിയ 2500 രൂപയ്‌ക്കൊപ്പം വീട്ടില്‍ നടത്തിയ പരിശോധനയില്‍ 11,000 രൂപയും പിടിച്ചെടുത്തു.
കോട്ടയം ഈസ്‌റ്റ്‌ റേഞ്ച്‌ വിജിലന്‍സ്‌ എസ്‌.പി: ആര്‍. ബിനുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന. തണ്ണീര്‍മുക്കം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യ നടത്തുന്ന ൈഡ്രവിങ്‌ സ്‌കൂളില്‍ പഠിച്ചവര്‍ക്കു ലൈസന്‍സ്‌ നല്‍കുന്നതിനായി ആവശ്യപ്പെട്ട കൈക്കൂലി കൈമാറുന്നതിനിടെയാണ്‌ കുടുങ്ങിയത്‌.
ഇരുചക്രവാഹന ലൈസന്‍സിന്‌ 300, ഫോര്‍ വീലര്‍ 400 എന്നീ ക്രമത്തില്‍ തുക ബിജു ഏജന്റുമാരില്‍ നിന്നും നിര്‍ബന്ധിച്ചു വാങ്ങിയിരുന്നുവെന്നാണ്‌ പരാതി. കൈക്കൂലി തുക നല്‍കാത്ത സ്‌കൂളുകാര്‍ എത്തിക്കുന്നവരെ മനപ്പൂര്‍വം തോല്‍പ്പിക്കുമായിരുന്നു. ഇതിനാലാണ്‌ എല്ലാവരും തുക നല്‍കിയത്‌. ജനുവരി ഒമ്പതിനു മുഹമ്മയില്‍ നടന്ന ടെസ്‌റ്റില്‍ പാസാക്കിയ അഞ്ച്‌ അപേക്ഷകരുടെ ലൈസന്‍സിനുള്ള തുകയായി 2500 രൂപ ജോസിനെ ഏല്‍പ്പിക്കണമെന്ന്‌ ബിജു നിര്‍ദേശിച്ചിരുന്നു. ഈ വിവരം പരാതിക്കാരന്‍ വിജിലന്‍സ്‌ എസ്‌.പിക്കു കൈമാറുകയായിരുന്നു. ആലപ്പുഴ വിജിലന്‍സ്‌ യൂണിറ്റിലെ ഡിവൈ.എസ്‌.പി: കെ.വി. ബെന്നിയുടെ നേതൃത്വത്തിലാണ്‌ എം.വി.ഐയെ പിടികൂടിയത്‌.

Ads by Google
Saturday 31 Jan 2026 10.11 AM
YOU MAY BE INTERESTED