Wednesday, March 18, 2026 Last Updated 1 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.11 AM

ആര്‍.ആര്‍.ടി.എസ്‌. മണ്ടന്‍ പദ്ധതിയെന്ന്‌ ഇ. ശ്രീധരന്‍

uploads/news/2026/01/823310/1.jpg

പൊന്നാനി: ബജറ്റില്‍ പരാമര്‍ശിച്ച തിരുവനന്തപുരം-കാസര്‍ഗോഡ്‌ അതിവേഗ റെയില്‍പാത (ആര്‍.ആര്‍.ടി.എസ്‌) സംസ്‌ഥാനസര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനമാണെന്നും തെരഞ്ഞെടുപ്പ്‌ സ്‌റ്റണ്ടാണെന്നും 'മെട്രോമാന്‍' ഇ. ശ്രീധരന്‍. നഗരങ്ങളില്‍നിന്നു പ്രാന്തപ്രദേശങ്ങളിലേക്ക്‌ ചെറുദൂരങ്ങളില്‍ അനുയോജ്യമായ ആര്‍.ആര്‍.ടി.എസ്‌. അതിവേഗ സര്‍വീസിനു പര്യാപ്‌തമല്ലെന്നും സാങ്കേതികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നും ശ്രീധരന്‍ പറഞ്ഞു.
സില്‍വര്‍ ലൈനിനു ബദലായി താന്‍ നിര്‍ദേശിച്ച അതിവേഗ റെയില്‍വേ പദ്ധതിയുമായി മുന്നോട്ടുപോകും. വിശദപദ്ധതിരേഖ (ഡി.പി.ആര്‍) തയാറാക്കാനുള്ള ഓഫീസ്‌ ഫെബ്രുവരി രണ്ടിന്‌ പൊന്നാനിയില്‍ തുറക്കും. കേന്ദ്രനിര്‍ദേശപ്രകാരമാണ്‌ പ്രവര്‍ത്തനമാരംഭിച്ചത്‌. ഡി.പി.ആര്‍. തയാറാക്കിയാലും ഭൂമിയേറ്റെടുക്കലിന്‌ ഉള്‍പ്പെടെ സംസ്‌ഥാനസര്‍ക്കാരിന്റെ പിന്തുണ വേണ്ടേയേന്ന ചോദ്യത്തിന്‌, അപ്പോള്‍ ആരാണ്‌ ഭരണത്തിലെന്നു പറയാനാവില്ലല്ലോയെന്ന മറുചോദ്യമായിരുന്നു മറുപടി.
ചെലവ്‌ കുറഞ്ഞ പദ്ധതിയായാണ്‌ കെ-റെയില്‍ തുടങ്ങിയത്‌. അതിന്റെ പിഴവുകള്‍ താന്‍ തുടക്കത്തിലേ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴത്തെ അതിവേഗപാത കേന്ദ്രപദ്ധതിയാണെന്നതാണ്‌ സംസ്‌ഥാനസര്‍ക്കാരിന്റെ പ്രശ്‌നം. കെ-റെയില്‍ പദ്ധതി ഇല്ലാതാക്കിയത്‌ താനാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ദുരുദ്ദേശ്യപരമാണെന്നും ശ്രീധരന്‍ പറഞ്ഞു.

Ads by Google
Saturday 31 Jan 2026 10.11 AM
YOU MAY BE INTERESTED