Wednesday, March 18, 2026 Last Updated 1 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.11 AM

തൃശൂരില്‍ സഹോദരിമാരുടെ കൂട്ട ആത്മഹത്യാശ്രമം; ഒരാള്‍ മരിച്ചു

തൃശൂര്‍: ആറ്റൂരില്‍ വയോധികരായ സഹോദരിമാരുടെ കൂട്ട ആത്മഹത്യാശ്രമം. മൂന്നുപേരില്‍ ഒരാള്‍ മരിച്ചു. മണ്ഡലംകുന്ന്‌ സ്വദേശികളായ ദേവകി (83), ജാനകി (80), സരോജനി (75) എന്നിവരെയാണ്‌ ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇതില്‍ സരോജിനിയാണ്‌ പിന്നീട്‌ മരിച്ചത്‌. ജാനകിയും ദേവകിയും ഗുരുതരാവസ്‌ഥയില്‍ ചികിത്സയിലാണ്‌.
മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിലെ മന്ദലംകുന്നിനു സമീപമുള്ള വീട്ടിലാണ്‌ അയല്‍വാസികള്‍ മൂവരെയും അവശ നിലയില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ചെറുതുരുത്തി പോലീസ്‌ ഇടപെട്ട്‌ ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും സരോജിനി മരിച്ചു. ജീവിതനൈരാശ്യമാണ്‌ ആത്മഹത്യയ്‌ക്കു കാരണമെന്നു പറയുന്ന കുറിപ്പ്‌ കണ്ടെത്തിയിട്ടുണ്ട്‌. മൂന്നുപേരും അവിവാഹിതരാണ്‌.

Ads by Google
Saturday 31 Jan 2026 10.11 AM
YOU MAY BE INTERESTED