Wednesday, March 18, 2026 Last Updated 1 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.11 AM

ദേവസ്വം ബോര്‍ഡ്‌ ക്ഷേത്രങ്ങളില്‍ തട്ടിപ്പ്‌ തുടരുന്നു ഇടത്‌ യൂണിയന്‍ പ്രവര്‍ത്തകയുടെ തട്ടിപ്പ്‌ ഒതുക്കാന്‍ നീക്കം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ക്ഷേത്രങ്ങളില്‍ തട്ടിപ്പ്‌ തുടരുന്നു. ശബരിമലയിലെ സ്വര്‍ണക്കൊള്ള യൊന്നും ബാധകമല്ലെന്ന രീതിയിലാണ്‌ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ തട്ടിപ്പ്‌ തുടരുന്നത്‌. നെയ്യാറ്റിന്‍കര ഗ്രൂപ്പിലെ ഒറ്റശേഖരമംഗലം സബ്‌ ഗ്രൂപ്പില്‍ മൂന്നുനാലു വര്‍ഷമായി 20 ലക്ഷത്തിനും മുകളില്‍ ക്രമക്കേട്‌ നടത്തിയ വനിതാ ജീവനക്കാരിയെ രക്ഷപ്പെടുത്താന്‍ വന്‍ ഗൂഡാലോചനയാണ്‌ നടക്കുന്നത്‌.
വന്‍ തുക അപഹരിച്ച ഈ സബ്‌ ഗ്രൂപ്പ്‌ ഓഫീസറെ സസ്‌പെന്‍ഡ്‌ ചെയ്‌തെങ്കിലും അറസ്‌റ്റിനു നീക്കമില്ല. പണം ഈടാക്കാതെ രക്ഷപ്പെടുത്താനായിരുന്നു ആദ്യ ശ്രമം. പിന്നീട്‌ വിവാദമായപ്പോള്‍ പേരിനൊരു സസ്‌പെന്‍ഷന്‍.
അതും മൂടിവച്ച്‌ മുഖം രക്ഷിക്കാന്‍ ബോര്‍ഡ്‌ ഉന്നത ഉദ്യോഗസ്‌ഥന്‍ ശ്രമിച്ചു.
സസ്‌പെന്‍ഷന്‍ ഉത്തരവ്‌ പരസ്യപ്പെടുത്താതെ വാട്‌സ്‌ആപ്പില്‍ ഇട്ടു കൊടുത്തതായാണ്‌ ആരോപണം.

Ads by Google
Saturday 31 Jan 2026 10.11 AM
YOU MAY BE INTERESTED