Wednesday, March 18, 2026 Last Updated 0 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.11 AM

മുനമ്പം: പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കുമെന്ന്‌ വഖഫ്‌ ബോര്‍ഡ്‌

കൊച്ചി: മുനമ്പത്തെ ഭൂമി, വഖഫ്‌ ഭൂമിയല്ലെന്ന ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്‌ത പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കുമെന്നു കേരള വഖഫ്‌ ബോര്‍ഡ്‌ സുപ്രീം കോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജി പിന്‍വലിച്ചതിനുശേഷം ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ സുപ്രീംകോടതി അനുമതി നല്‍കി.
കേസില്‍ സുപ്രീം കോടതി അയച്ച നോട്ടീസിനു മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നു സംസ്‌ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യവും ജസ്‌റ്റിസുമാരായ മനോജ്‌ മിശ്ര, മന്‍മോഹന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച്‌ അംഗീകരിച്ചു.
ഭൂമിയില്‍ തല്‍സ്‌ഥിതി തുടരാന്‍ സുപ്രീം കോടതി നേരത്തെ ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചിരുന്നു. ഈ ഇടക്കാല ഉത്തരവ്‌ നീട്ടണമെന്ന വഖഫ്‌ സംരക്ഷണ വേദി കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു.

Ads by Google
Saturday 31 Jan 2026 10.11 AM
YOU MAY BE INTERESTED