Wednesday, March 18, 2026 Last Updated 4 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.11 AM

ആര്‍.ആര്‍.ടി.എസ്‌. പദ്ധതി തമാശയെന്ന്‌ വേണുഗോപാല്‍

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പുതുതായി പ്രഖ്യാപിച്ച തിരുവനന്തപുരം കാസര്‍ഗോഡ്‌ റീജണല്‍ റാപ്പിഡ്‌ ട്രാന്‍സിറ്റ്‌ സിസ്‌റ്റം (ആര്‍.ആര്‍.ടി.എസ്‌) പദ്ധതി തമാശയാണെന്നും കേന്ദ്രാനുമതി ലഭിക്കുന്നതിനു മുമ്പായാണ്‌ ഇത്‌ പ്രഖ്യാപിച്ചതെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. നേരത്തെ കേന്ദ്ര അനുമതി ലഭിക്കുന്നതിനു മുമ്പേ കെറെയില്‍ പ്രഖ്യാപിച്ചു.
വികസനം നടത്തുന്നെന്നു പ്രഖ്യാപനം നടത്തിയിട്ട്‌ കാര്യമില്ല. ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയാല്‍ ജനം അതില്‍ വീഴുമെന്നതു തെറ്റിദ്ധാരണയാണ്‌. കൃത്യമായ ഗൃഹപാഠം നടത്തി വേണം വികസന പദ്ധതികള്‍ നടപ്പാക്കാന്‍. ഹൈ സ്‌പീഡ്‌ റെയില്‍വേ വരാന്‍ പോകുന്നുവെന്നും അതുമായി ബന്ധപ്പെട്ട്‌ ഇ. ശ്രീധരന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തി എന്നും കേട്ടപ്പോള്‍തന്നെ ബജറ്റില്‍ പ്രഖ്യാപനം നടത്തുകയാണ്‌ സംസ്‌ഥാന സര്‍ക്കാര്‍. ഇതൊക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണ്‌-വേണുഗോപാല്‍ പറഞ്ഞു.

Ads by Google
Saturday 31 Jan 2026 10.11 AM
YOU MAY BE INTERESTED