Wednesday, March 18, 2026 Last Updated 17 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.49 PM

ജീവനക്കാരന്‌ അനുശോചനവുമായി യൂസഫലി രാമപുരത്ത്‌ വീട്ടിലെത്തി

uploads/news/2026/01/823103/k8.jpg

രാമപുരം: ജീവനക്കാരന്റെ വേര്‍പാടില്‍ ആനുശോചനവുമായി ലുലു ഗ്രൂപ്പ്‌ മാനേജിങ്ങ്‌ ഡയറക്‌ടര്‍ എം.എ. യൂസഫലി എത്തി. ലുലു ഗ്രൂപ്പിന്റെ ജീവനക്കാരനായിരുന്ന രാമപുരം ചിറകണ്ടം പുത്തന്‍പുരക്കല്‍ ജോജോ ജേക്കബിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. 26 വര്‍ഷത്തോളം ലുലു ഗ്രൂപ്പില്‍ ലോജിസ്‌റ്റിക്‌സ്‌ മാനേജരായി സേവനം ചെയ്‌തിരുന്ന ജോജോ ജേക്കബ്‌ കഴിഞ്ഞ ജനുവരി പന്ത്രണ്ടിന്‌ ദുബായില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ മരിച്ചിരുന്നു.
ഹെലികോപ്‌റ്ററില്‍ എത്തിയ യൂസഫലി മാര്‍ ആഗസ്‌തീനോസ്‌ കോളജ്‌ ഗ്രൗണ്ടില്‍ ഇറങ്ങി. സ്‌കൂള്‍, കോളജ്‌ അധികൃതരും പൗര പ്രമുഖരും ചേര്‍ന്ന്‌ അദ്ദേഹത്തെ സ്വീകരിച്ചു. 26 വര്‍ഷമായി എന്റൊപ്പം വളരെ സ്‌നേഹത്തിലും സന്തോഷത്തോടെയും ജോലി ചെയ്‌തിരുന്ന ആളായിരുന്നു ജോജോ എന്നും അദ്ദേഹത്തിന്റെ മരണ സമയത്ത്‌ യൂറോപ്പില്‍ ആയതിനാല്‍ സംസ്‌കാര ചടങ്ങുകളില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ ഇപ്പോള്‍ കുടുംബാംഗങ്ങളെ കാണാന്‍ എത്തിയാതാണെന്നും അദ്ദേഹം പറഞ്ഞു.
കോളജ്‌ വിദ്യാര്‍ഥികളെ അഭിവാദ്യം ചെയ്‌ത യൂസഫലി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അടുത്തെത്തി അവരോട്‌ സംവദിച്ചു. തുടര്‍ന്ന്‌ വാഹനത്തില്‍ ജോജോ ജേക്കബിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
കോളജ്‌ ഗ്രൗണ്ടിലെത്തിയ യൂസഫലിയെ കോളജ്‌ മാനേജര്‍ ബര്‍ക്കുമാന്‍സ്‌ കുന്നുംപുറം, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ ശാന്താറാം, ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ്‌ മേക്കാടന്‍, പ്രകാശ്‌ ജോസഫ്‌, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡിറ്റോ ജോസഫ്‌, ഹെഡ്‌മാസ്‌റ്റര്‍ സാബു, വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റ്‌ പ്രസിഡന്റ്‌ സജി മിറ്റത്താനി, ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ കുരിശുംമൂട്ടില്‍, സുലഭ സൂപ്പര്‍മാര്‍ക്കറ്റ്‌ ചെയര്‍മാന്‍ സണ്ണി പൊരുന്നക്കോട്ട്‌, ലുലു ഗ്രൂപ്പ്‌ പി.ആര്‍.ഒ. ജോയി ഏബ്രഹാം, കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സണ്ണി കാര്യപ്പുറം എന്നിവര്‍ ചേര്‍ന്ന്‌ യൂസഫലിയെ സ്വീകരിച്ചു.

Ads by Google
Thursday 29 Jan 2026 11.49 PM
YOU MAY BE INTERESTED