Wednesday, March 18, 2026 Last Updated 13 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.49 PM

കാരിത്താസില്‍ 'കാന്‍സര്‍ ഷീല്‍ഡ്‌' പദ്ധതിക്ക്‌ തുടക്കമായി

uploads/news/2026/01/823098/k12.jpg

കോട്ടയം: കാരിത്താസ്‌ ആശുപത്രിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ വനിതാ പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കും പൊലീസ്‌ ഉദ്യോഗസ്‌ഥരുടെ കുടുംബാംഗങ്ങള്‍ക്കുമായി 'കാന്‍സര്‍ ഷീല്‍ഡ്‌' ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചു. കാരിത്താസ്‌ ഹോസ്‌പിറ്റല്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ സൗജന്യ മാമോഗ്രാം, അള്‍ട്രാസൗണ്ട്‌ സ്‌കാന്‍ പരിശോധനകളാണ്‌ നല്‍കുന്നത്‌. പദ്ധതിയുടെ ഉദ്‌ഘാടനവും ഫ്‌ളാഗ്‌ ഓഫ്‌ കര്‍മ്മവും മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു.
വി-ഗാര്‍ഡ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡിന്റെ സി.എസ്‌.ആര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ്‌ ഈ പദ്ധതി നടപ്പില്‍ വരുത്തുന്നത്‌ . കേരള പൊലീസിന്റെ സേവനത്തിന്‌ കൃതജ്‌ഞതാസൂചകമായാണ്‌ വി-ഗാര്‍ഡ്‌ ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്‌. കൃത്യമായ പരിശോധനകളുടെ പ്രാധാന്യം, രോഗ സാധ്യത കുറയ്‌ക്കുവാന്‍ സാധിക്കുന്ന ആരോഗ്യ ശീലങ്ങള്‍ തുടങ്ങിയവയ്‌ക്കാണ്‌ ക്യാന്‍സര്‍ ഷീല്‍ഡ്‌ എന്ന ഈ പദ്ധതിയിലൂടെ ഞങ്ങള്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്‌. നേരത്തേയുള്ള രോഗ നിര്‍ണയം ജീവന്‍ നഷ്‌ടപ്പെടാതിരിക്കുവാനുള്ള പ്രധാന ഘടകങ്ങളിലൊന്നാണെന്ന്‌ വി-ഗാര്‍ഡ്‌ ഫൌണ്ടെഷന്‍ ഡയറക്‌ടര്‍ ഡോ. റീനാ മിഥുന്‍ ചിറ്റിലപ്പള്ളി പറഞ്ഞു.
ഫെബ്രുവരി 2 മുതല്‍ മാര്‍ച്ച്‌ 7 വരെയാണ്‌ പരിശോധനകള്‍ നടക്കുക. കാരിത്താസ്‌ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹെല്‍ത്ത്‌ സയന്‍സസ്‌ പ്രത്യേകം സജ്‌ജമാക്കിയിട്ടുള്ള മൊബൈല്‍ മാമോഗ്രാം യൂണിറ്റ്‌ ഉപയോഗിച്ച്‌ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെച്ചാണ്‌ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്‌.
ചടങ്ങില്‍ കോട്ടയം ജില്ലാ കളക്‌ടര്‍ ചേതന്‍ കുമാര്‍ മീന, ജില്ലാ പൊലീസ്‌ മേധാവി . ഷാഹുല്‍ ഹമീദ്‌ എ, കാരിത്താസ്‌ ഹോസ്‌പിറ്റല്‍ ഡയറക്‌ടറും സിഇഒയുമായ റവ. ഡോ. ബിനു കുന്നത്ത്‌ എന്നിവര്‍ പങ്കെടുത്തു.
കേരള പൊലീസ്‌ സീനിയര്‍ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍, കേരള പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍, കേരള പൊലീസ്‌ അസോസിയേഷന്‍ എന്നിവയുടെയും സഹകരണത്തോടെയാണ്‌ ഈ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്‌.

Ads by Google
Thursday 29 Jan 2026 11.49 PM
YOU MAY BE INTERESTED