Wednesday, March 18, 2026 Last Updated 14 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.49 PM

'ചാപ്പകുത്തലുകളെ അവജ്‌ഞയോടെ തള്ളിക്കളയുന്നു'

തിരുവനന്തപുരം: സി.പി.എമ്മിനെ സംഘപരിവാറുമായി കൂട്ടിചേര്‍ത്തു നടത്തുന്ന പ്രചാരണങ്ങള്‍ക്കും ജമാ അത്തെ ഇസ്ലാമിക്കും ബജറ്റില്‍ മറുപടിയുമായി മന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളീയരുടെ ഒത്തൊരുമ എന്നതിനെ തകര്‍ക്കാന്‍ മതരാഷ്‌ട്രവാദം മുന്നോട്ടുവയ്‌ക്കുന്നവര്‍ വിഷം ചീറ്റി രംഗത്തുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനെ എതിര്‍ക്കുന്നവരെ ചാപ്പകുത്തുക എന്നതാണ്‌ തെരഞ്ഞെടുപ്പ്‌ തന്ത്രം ഒരുക്കികൊടുക്കുന്നവര്‍ നല്‍കിയിരിക്കുന്ന ഉപദേശം. ആ ചാപ്പകുത്തലുകളെ അവജ്‌ഞയോടെ തള്ളിക്കളയുന്നതായും മന്ത്രി വ്യക്‌തമാക്കി.
എത്ര ബജറ്റവതരിപ്പിച്ചാലും എത്ര ലക്ഷം കോടി ചെലവാക്കിയാലും കിട്ടാത്ത, ഒത്തൊരുമ എന്നൊരു മഹത്തായ സ്വത്ത്‌ കേരളത്തിനു സ്വന്തമായുണ്ട്‌. ശാന്തിയും സമാധാനവും മതസൗഹാര്‍ദവും ഒത്തൊരുമയും നിലനിര്‍ത്താനാവുന്നു എന്നതാണ്‌ നമ്മുടെ ഭാവിവളര്‍ച്ചയുടെയും ഐശ്വര്യത്തിന്റെയും ഏറ്റവും വലിയ ഉറപ്പ്‌. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതിരോധം സൃഷ്‌ടിച്ചുകൊണ്ട്‌ വിഷബാധകളെ ചെറുക്കാന്‍ നമുക്ക്‌ ഇതുവരെ കഴിഞ്ഞിട്ടുണ്ട്‌. കേരള ജനതയെ വര്‍ഗീയമായി വിഭജിച്ചും ധ്രുവീകരിച്ചും കീഴ്‌പ്പെടുത്താന്‍ പുതിയ തന്ത്രങ്ങളുമായി അവര്‍ സജീവമായിരിക്കുകയാണ്‌- മന്ത്രി വ്യക്‌തമാക്കി.

Ads by Google
Thursday 29 Jan 2026 11.49 PM
YOU MAY BE INTERESTED