Wednesday, March 18, 2026 Last Updated 1 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 Jan 2026 11.42 PM

മുണ്ടക്കൈ ചൂരല്‍മല ദുരന്തം: കടങ്ങള്‍ എഴുതിത്തള്ളും

വയനാട്‌: വയനാട്‌ മുണ്ടക്കൈ ചൂരല്‍മലയിലെ ദുരന്തബാധിതരുടെ കടങ്ങള്‍ സംസ്‌ഥാന സര്‍ക്കാര്‍ എഴുതിത്തള്ളും. മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. 1620 ലോണുകള്‍ ആണ്‌ എഴുതിത്തള്ളുക. 18 കോടി 75 ലക്ഷത്തിലധികം രൂപയാണ്‌ ഇതിനു വേണ്ടി വരുന്നത്‌. കടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന്‌ നല്‍കുമെന്നും മന്ത്രി കെ രാജന്‍ വ്യക്‌തമാക്കി. തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നാണ്‌ പ്രതീക്ഷയെന്നും മന്ത്രി വ്യക്‌തമാക്കി.

Ads by Google
Wednesday 28 Jan 2026 11.42 PM
YOU MAY BE INTERESTED