Wednesday, March 18, 2026 Last Updated 0 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 Jan 2026 11.42 PM

സംസ്‌ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ 2024 ലെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിങ്ങില്‍ നീനു മോഹനും (മാതൃഭൂമി) വികസനോന്മുഖ റിപ്പോര്‍ട്ടിങ്ങില്‍ ഒ.വി. സുരേഷും (ദേശാഭിമാനി) ഫോട്ടോഗ്രഫി വിഭാഗത്തില്‍ അരവിന്ദ്‌ വേണുഗോപാലും (മനോരമ) കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ വി.ആര്‍. രാഗേഷും(മാധ്യമം) അവാര്‍ഡിന്‌ അര്‍ഹരായി.
ടെലിവിഷന്‍ വിഭാഗത്തില്‍ ന്യൂസ്‌ റിപ്പോര്‍ട്ടിങ്ങില്‍ ഫൗസിയ മുസ്‌തഫ (ന്യൂസ്‌ മലയാളം)യ്‌ക്കാണ്‌ അവാര്‍ഡ്‌. വി.എസ്‌. സനോജിനും (ന്യൂസ്‌മലയാളം) ദൃശ്യ പുതിയേടത്തിനും (മീഡിയ വണ്‍) ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. ടി.വി. സാമൂഹിക ശാക്‌തീകരണ റിപ്പോര്‍ട്ടിങ്ങില്‍ റിയ ബേബി(മാതൃഭൂമി ന്യൂസ്‌)ക്കാണ്‌ അവാര്‍ഡ്‌. അനന്തു ആര്‍. നായര്‍ (മനോരമ ന്യൂസ്‌)ക്കു പ്രത്യേക പരാമര്‍ശം ലഭിച്ചു. ടി.വി. അഭിമുഖത്തില്‍ കെ.ആര്‍. ഗോപീകൃഷ്‌ണനാണ്‌ (24 ന്യൂസ്‌) അവാര്‍ഡ്‌. ലക്ഷ്‌മിപദ്‌മ (ന്യൂസ്‌ മലയാളം)യാണ്‌ മികച്ച ടി.വി. ന്യൂസ്‌ പ്രസന്റര്‍. ടി.വി. ന്യൂസ്‌ ക്യാമറ അവാര്‍ഡ്‌ മാതൃഭൂമി ന്യൂസിലെ ബിനു തോമസ്‌ നേടി. സന്തോഷ്‌ എസ്‌. പിള്ള (മനോരമ ന്യൂസ്‌) ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ടി.വി. ന്യൂസ്‌ എഡിറ്റിങ്ങില്‍ ഏഷ്യാനെറ്റ്‌ ന്യൂസിലെ അച്ചു പി. ചന്ദ്രന്‍ അവാര്‍ഡിന്‌ അര്‍ഹനായി. അടുത്ത മാസം തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ്‌ വിതരണം ചെയ്യും.

Ads by Google
Wednesday 28 Jan 2026 11.42 PM
YOU MAY BE INTERESTED