Wednesday, March 18, 2026 Last Updated 1 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.30 PM

ഷിംജിതയ്‌ക്ക്‌ ജാമ്യമില്ല

uploads/news/2026/01/822779/k4.jpg

കോഴിക്കോട്‌: ഗോവിന്ദപുരം സ്വദേശി ദീപക്ക്‌ ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ടു റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്‌തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഷിംജിത റിമാന്‍ഡില്‍ തുടരും.കുന്ദമംഗലം ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയാണു ജാമ്യാപേക്ഷ തള്ളിയത്‌. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്നു കാട്ടി പോലീസ്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണു ഷിംജിത വീഡിയോ ചിത്രീകരിച്ചു പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ്‌ ദീപക്ക്‌ ജീവനൊടുക്കിയതെന്നുമാണ്‌ പ്രോസിക്യൂഷന്‍ വാദിച്ചത്‌. ദീപക്കിനെ ഷിംജിതയ്‌ക്കു മുന്‍പരിചയമില്ലെന്നും ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നുമുള്ള വാദമാണ്‌ പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്‌. ഈ മാസം 16നായിരുന്നു സ്വകാര്യബസില്‍ കേസിനാസ്‌പദമായ വീഡിയോ ചിത്രീകരിച്ചശേഷം ഷിംജിത അത്‌ സാമൂഹിക മാധ്യമത്തില്‍ പോസ്‌റ്റ്‌ ചെയ്‌തത്‌. തൊട്ടടുത്ത ദിവസം ദീപക്ക്‌ ജീവനൊടുക്കുകയായിരുന്നു.

Ads by Google
Tuesday 27 Jan 2026 11.30 PM
YOU MAY BE INTERESTED