Wednesday, March 18, 2026 Last Updated 0 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.30 PM

ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ്‌ ജീവനൊടുക്കി

പാമ്പാടി: കുടുംബവഴക്കിനെത്തുടര്‍ന്ന്‌ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ്‌ ജീവനൊടുക്കി. പാമ്പാടി ഇല്ലിവളവ്‌ മാടവന വീട്ടില്‍ ബിന്ദു (58), ഭര്‍ത്താവ്‌ സുധാകരന്‍ (64) എന്നിവരാണു മരിച്ചത്‌. ബിന്ദുവിനെ തലയ്‌ക്ക്‌ മുറിവേറ്റ നിലയിലും സുധാകരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. 26 ന്‌ ഉച്ചയോടെയാണ്‌ സംഭവം പുറംലോകമറിഞ്ഞത്‌.
നാഗമ്പടത്തെ സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരിയായ ബിന്ദു തിങ്കളാഴ്‌ച ജോലിക്കെത്തിയില്ല. ഓട്ടോറിക്ഷാ തൊഴിലാളിയായ മകന്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന്‌ രക്‌തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ അമ്മയെ കണ്ടെത്തി. അകത്തെ മുറിയില്‍ തലയ്‌ക്കു മാരകമായി പരുക്കേറ്റ നിലയിലായിരുന്നു ബിന്ദു. ഇവരെ മണര്‍കാട്‌ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മറ്റൊരു മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണു സുധാകരനെ കണ്ടെത്തിയത്‌. പാറമടയില്‍ തൊഴിലാളിയായിരുന്ന ഇയാള്‍ അടുത്ത കാലത്ത്‌ പെയിന്റിങ്‌ ജോലികള്‍ക്കും പോയിരുന്നു. ഏറെക്കാലമായുള്ള കുടുംബപ്രശ്‌നങ്ങളാണ്‌ കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നു പറയപ്പെടുന്നു. പാമ്പാടി പോലീസ്‌ ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്തെത്തി ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കി. കൊലപാതകത്തിന്‌ ഉപയോഗിച്ചതെന്നു കരുതുന്ന കമ്പിവടി മൃതദേഹത്തിനു സമീപത്തുനിന്ന്‌ പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌. വിരലടയാള വിദഗ്‌ധരും സയന്റിഫിക്‌ ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കാരം നടത്തി. മക്കള്‍: സുദീപ്‌, സുമിത്‌, സുബിത.

Ads by Google
Tuesday 27 Jan 2026 11.30 PM
YOU MAY BE INTERESTED