Wednesday, March 18, 2026 Last Updated 1 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.30 PM

രണ്ടു കോടി രൂപ വിലയുള്ള മയക്കുമരുന്നു പിടികൂടി

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ന്യൂഡല്‍ഹിയിലേക്കു പോകാനെത്തിയ യാത്രക്കാരിയുടെ ബാഗേജിന്റെ അടിയില്‍ ഒളിപ്പിച്ച രണ്ടു കോടി രൂപ വില വരുന്ന മെതാക്വലോണ്‍ മയക്കുമരുന്നു പിടികൂടി. വിദേശിയായ ഈറോ ആഗോരയാണ്‌ പിടിയിലായത്‌. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.
രജിസ്‌റ്റര്‍ ചെയ്‌ത ബാഗേജ്‌ ഡൊമസ്‌റ്റിക്‌ ടെര്‍മിനലില്‍ സിയാല്‍ സെക്യൂരിറ്റി ഇന്‍ലൈന്‍ സ്‌ക്രീനര്‍മാര്‍ സ്‌ക്രീന്‍ ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ ആറോടെയാണ്‌ മയക്കുമരുന്നു പിടിച്ചത്‌. ലെവല്‍ 4 ലെ ബാഗേജിന്റെ പരിശോധനയ്‌ക്കിടെയാണ്‌ രണ്ടു പാക്കറ്റുകള്‍ കണ്ടത്‌. കസ്‌റ്റംസ്‌ അധികൃതരെ ഡ്യൂട്ടി മാനേജര്‍ വിവരമറിയിച്ചു.
യാത്രക്കാരിയെയും പിടിച്ചെടുത്ത വസ്‌തുക്കളും ബാഗേജും കൂടുതല്‍ പരിശോധനയ്‌ക്കായി കസ്‌റ്റംസിനു കൈമാറി. ദോഹയില്‍നിന്നു കൊച്ചിയിലെത്തി എയര്‍ ഇന്ത്യ വിമാനമായ എ.ഐ.1828 ല്‍ ഡല്‍ഹിയിലേക്കു പോകാന്‍ ആഭ്യന്തര ടെര്‍മിനലില്‍ എത്തിയതായിരുന്നു യാത്രക്കാരി.

Ads by Google
Tuesday 27 Jan 2026 11.30 PM
YOU MAY BE INTERESTED