Wednesday, March 18, 2026 Last Updated 1 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.30 PM

മൗനം തുടര്‍ന്ന്‌ വെള്ളാപ്പള്ളി

ആലപ്പുഴ: എസ്‌.എന്‍.ഡി.പി. യോഗവുമായുള്ള ഐക്യത്തില്‍നിന്ന്‌ എന്‍.എസ്‌.എസ്‌. പിന്മാറിയതിനെക്കുറിച്ചു പ്രതികരിക്കാതെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍.എസ്‌.എസിന്റെ പിന്മാറ്റം സംബന്ധിച്ച്‌ തനിക്കു വിവരം ലഭിച്ചിട്ടില്ലെന്നു വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ 26 നു മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്‍.എസ്‌.എസ്‌. പിന്മാറിയെന്നു വാര്‍ത്തകളിലൂടെയാണ്‌ അറിഞ്ഞതെന്നും അതിന്റെ പൂര്‍ണരൂപം അറിഞ്ഞിട്ട്‌ മറുപടി പറയാമെന്നും ആയിരുന്നു ആദ്യ ദിനം അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നലെയും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ വിശദീകരണമൊന്നും പുറത്തുവന്നില്ല. പെരുന്നയില്‍
26 നു രാവിലെ ചേര്‍ന്ന എന്‍.എസ്‌.എസ്‌. ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗത്തിലായിരുന്നു ഐക്യത്തില്‍നിന്നു പിന്മാറാന്‍ തീരുമാനമുണ്ടായത്‌. ഐക്യം പ്രഖ്യാപിച്ച്‌ ഒരാഴ്‌ച തികയും മുമ്പായിരുന്നു പിന്മാറ്റം.

Ads by Google
Tuesday 27 Jan 2026 11.30 PM
YOU MAY BE INTERESTED