Wednesday, March 18, 2026 Last Updated 1 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 Jan 2026 11.30 PM

മുരാരി ബാബുവിനെ ചോദ്യചെയ്യാന്‍ ഇ.ഡി.

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടപടികള്‍ കടുപ്പിച്ച്‌ ഇ.ഡി.
ജാമ്യത്തിലിറങ്ങിയ ദേവസ്വം ബോര്‍ഡിലെ ഉന്നത ജീവനക്കാരനായിരുന്ന മുരാരി ബാബുവിനെ ഉടന്‍ ചോദ്യചെയ്യാന്‍ വിളിപ്പിക്കുമെന്നാണ്‌ വിവരം. ശ്രീകോവിലിനുള്ളിലെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപണികള്‍ക്കു കൊണ്ടുപോയതുമായ സംഭവത്തില്‍ വിശദമായ തെളിവെടുപ്പുകളിലേക്കു കടക്കുകയാണ്‌ ഇ ഡി. വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിരിക്കുന്നു എന്നാണ്‌ ഇ.ഡിയുടെ നിഗമനം.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വീടുകളിലും സ്‌ഥാപനങ്ങളിലും വ്യാപകമായ റെയിഡാണ്‌ ഇ.ഡി. കഴിഞ്ഞദിവവസം നടത്തിയിരുന്നത്‌. കൂടുതല്‍ ഉന്നതരിലേക്ക്‌ ഇ.ഡി. അന്വേഷണം വ്യാപിപ്പിക്കുന്നതിനുള്ള നീക്കമാണു നടക്കുന്നതെന്നാണു വിവരം. 2024 ല്‍ ദ്വാരപാലക ശില്‍പം അറ്റകുറ്റപണികള്‍ക്കായി ചെന്നൈയിലേക്കു കൊണ്ടുപോയതും അന്വേഷണ പരിധിയില്‍ വരും.

Ads by Google
Tuesday 27 Jan 2026 11.30 PM
YOU MAY BE INTERESTED