Wednesday, March 18, 2026 Last Updated 1 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.38 PM

സഖാക്കള്‍ കൈകാര്യം ചെയ്യണം, എസ്‌. രാജേന്ദ്രനെതിരേ എം.എം. മണി

uploads/news/2026/01/822574/k6.jpg

മൂന്നാര്‍: ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ എം.എല്‍.എ എസ്‌.രാജേന്ദ്രനെതിരെ വിവാദ പരാമര്‍ശവുമായി സി.പി.എം നേതാവ്‌ എം.എം മണി എം.എല്‍.എ. മൂന്നാറില്‍ നടന്ന പൊതുയോഗത്തിലായിരുന്നു എം.എം മണിയുടെ വിവാദ പരാമര്‍ശം. രാജേന്ദ്രനെ സഖാക്കള്‍ കൈകാര്യം ചെയ്യണമെന്നും പണ്ട്‌ ചെയ്യാന്‍ മടിച്ചതൊന്നും ഞങ്ങളെക്കൊണ്ട്‌ ചെയ്യിപ്പിക്കരുതെന്നും എം.എം മണി പറഞ്ഞു. രാജേന്ദ്രനും ഭാര്യക്കും ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ മേടിച്ച്‌ ഞണ്ണാം. രാജേന്ദ്രന്‍ ചത്തു പോയാല്‍ ഭാര്യയ്‌ക്ക്‌ പെന്‍ഷന്‍ കിട്ടും. പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന രാജേന്ദ്രനെ എങ്ങനെ വേണമെങ്കിലും കൈകാര്യം ചെയ്യാന്‍ അറിയാമെന്നും എല്ലാം സഹിച്ച്‌ മുന്നോട്ടു പോവുകയാണ്‌ പാര്‍ട്ടിയെന്നും പറഞ്ഞു.
എം.എല്‍.എ സ്‌ഥാനം ഉള്‍പ്പെടെ എസ്‌.രാജേന്ദ്രന്‌ നിരവധി പദവികള്‍ പാര്‍ട്ടി നല്‍കിയതാണ്‌ . പാര്‍ട്ടിയെ വെല്ലുവിളിക്കുന്നത്‌ താന്‍ ആണെങ്കിലും നിങ്ങളെന്നെ തല്ലിക്കൊല്ലണം എന്നും എം.എം മണി പറഞ്ഞു.
ആര്‍.എസ്‌.എസിലോ ബി.ജെ.പിയിലോ ഏത്‌ പൂനായില്‍ ചേര്‍ന്നാലും സി.പി.എമ്മിന്‌ ഒരു കോപ്പും ഇല്ലെന്നും ഉണ്ട ചോറിന്‌ നന്ദി കാണിക്കണമെന്നും മണി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ദേവികുളം മണ്ഡലത്തില്‍ എസ്‌. രാജേന്ദ്രന്‍ ബി.ജെ.പി സ്‌ഥാനാര്‍ഥിയാകുമെന്ന്‌ അഭ്യൂഹം നിലനില്‍ക്കുകയാണ്‌ മണ്ഡലത്തിലെ പ്രധാന ടൗണ്‍ ആയ മൂന്നാറില്‍ നടന്ന പൊതുയോഗത്തില്‍ എം.എം മണി എം.എല്‍.എ പരാമര്‍ശങ്ങള്‍ നടത്തിയത്‌. ഇതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‌ എതിര്‍പ്പമുണ്ട്‌. എം.എം മണിയുടെ പ്രസംഗം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയും ആണ്‌.

Ads by Google
Sunday 25 Jan 2026 11.38 PM
YOU MAY BE INTERESTED