Wednesday, March 18, 2026 Last Updated 1 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.38 PM

മലയാളം വാനോളം ,പത്മശോഭയില്‍ കേരളം

uploads/news/2026/01/822569/k1.jpg

ന്യൂഡല്‍ഹി: കേരളത്തിന്റെ യശസ്‌ വാനോളമുയര്‍ത്തി റിപ്പബ്ലിക്‌ ദിനത്തലേന്ന്‌ പ്രഖ്യാപിച്ച പത്മപുരസ്‌കാരപ്പട്ടിക.രാജ്യത്തെ കമ്യൂണിസ്‌റ്റ്‌ നേതാക്കളില്‍ ആദര്‍ശധീരതയുടെ പര്യായമായ, അന്തരിച്ച മുന്‍മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍, നീതിന്യായ-സാമൂഹികമേഖലകളില്‍ വ്യക്‌തിമുദ്രപതിപ്പിച്ച ജസ്‌റ്റിസ്‌ കെ.ടി. തോമസ്‌, ആര്‍.എസ്‌.എസ്‌. നേതാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പി. നാരായണന്‍ എന്നിവര്‍ക്ക്‌ രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍. നടന്‍ മമ്മൂട്ടിക്കും എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍. നര്‍ത്തകി കലാമണ്ഡലം വിമലാ മേനോനും പരിസ്‌ഥിതി പ്രവര്‍ത്തക കൊല്ലക്കല്‍ ദേവകിയമ്മയും പത്മശ്രീ പുരസ്‌കാരത്തിന്‌ അര്‍ഹരായി.
വിവിധ മേഖലകളില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ 131 പേരാണ്‌ ഇക്കുറി പത്മപുരസ്‌കാരപ്പട്ടികയില്‍ ഇടംപിടിച്ചത്‌. ഇവരില്‍ 19 പേര്‍ വനിതകളാണ്‌. വിദേശപൗരര്‍, പ്രവാസിഭാരതീയര്‍, ഇന്ത്യന്‍ വംശജര്‍, വിദേശപൗരത്വമുള്ള ഇന്ത്യക്കാര്‍ എന്നീ വിഭാഗങ്ങളില്‍നിന്ന്‌ ആറുപേരും പുരസ്‌കാരങ്ങള്‍ക്ക്‌ അര്‍ഹരായി. വി.എസ്‌. അച്യുതാനന്ദന്‍ ഉള്‍പ്പെടെ 16 പേരെ മരണാനന്തരബഹുമതിയായാണ്‌ പുരസ്‌കാരം തേടിയെത്തിയത്‌.

മറ്റ്‌ പുരസ്‌കാരജേതാക്കള്‍

പത്മവിഭൂഷണ്‍: നടന്‍ ധര്‍മേന്ദ്ര (മരണാനന്തരബഹുമതി), വയലിനിസ്‌റ്റ്‌ എന്‍. രാജം (യു.പി).
പത്മഭൂഷണ്‍: ഝാര്‍ഖണ്ഡ്‌ മുന്‍മുഖ്യമന്ത്രി ഷിബു സോറന്‍ (മരണാനന്തരം), ഉത്തരാഖണ്ഡ്‌ മുന്‍മുഖ്യമന്ത്രി ഭഗത്‌സിങ്‌ കോഷിയാരി, ഗായിക അല്‍കാ യാഗ്നിക്‌ (മഹാരാഷ്‌ട്ര), ഡോ. കെ.ആര്‍. പളനിസ്വാമി (വൈദ്യശാസ്‌ത്രം/തമിഴ്‌നാട്‌), ഡോ. നോറി ദത്താത്രേയുഡു (വൈദ്യശാസ്‌ത്രം), പീയൂഷ്‌ പാണ്ഡെ (പരസ്യകല/മരണാനന്തരം), എസ്‌.കെ.എം. മെയ്‌ലാനാഥന്‍ (ഉപഭോക്‌തൃ അവകാശസംരക്ഷണം), ശതവധാന ആര്‍. ഗണേഷ്‌ (അവധാന കലാകാരന്‍, എഴുത്തുകാരന്‍/കര്‍ണാടക), ഉദയ്‌ കൊടക്‌ (കൊടക്‌ മഹീന്ദ്ര ബാങ്ക്‌ എം.ഡി), ബി.ജെ.പി. നേതാവും മുന്‍ എം.പിയും മുന്‍ ഡല്‍ഹി എം.എല്‍.എയുമായ വി.കെ. മല്‍ഹോത്ര (മരണാനന്തരം), വിജയ്‌ അമൃതരാജ്‌ (മുന്‍ ടെന്നിസ്‌ താരം).
പത്മശ്രീ നേടിയ പ്രമുഖരില്‍ ചിലര്‍: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ്‌ ടീം മുന്‍ ക്യാപ്‌റ്റന്‍ രോഹിത്‌ ശര്‍മ, വനിതാ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത്‌ കൗര്‍ , യു.ജി.സി. മുന്‍ ചെയര്‍മാന്‍ എം. ജഗദീഷ്‌ കുമാര്‍, പ്രവീണ്‍കുമാര്‍ (പാരാ അത്‌ലറ്റിക്‌സ്‌), അഭിനേതാക്കളായ ആര്‍. മാധവന്‍, പ്രസേന്‍ജിത്ത്‌ ചാറ്റര്‍ജി, പ്രസാര്‍ഭാരതി മുന്‍ സി.ഇ.ഒ. ശശി ശേഖര്‍ വെമ്പട്ടി, എ.ഇ. മുത്തുനായകം (ബഹിരാകാശ ശാസ്‌ത്രജ്‌ഞന്‍/തമിഴ്‌നാട്‌).

Ads by Google
Sunday 25 Jan 2026 11.38 PM
YOU MAY BE INTERESTED