Wednesday, March 18, 2026 Last Updated 1 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.37 PM

മുഖ്യമന്ത്രിയോടും സോണിയ ഗാന്ധിയോടും 3 ചോദ്യങ്ങളുമായി രാജീവ്‌ ചന്ദ്രശേഖര്‍

uploads/news/2026/01/822568/k9.jpg

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോണ്‍ഗ്രസ്‌ നേതാവ്‌ സോണിയ ഗാന്ധിയോടും മൂന്ന്‌ ചോദ്യങ്ങളുമായി ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍.
ഉപലോകായുക്‌തയായിരുന്ന ജസ്‌റ്റിസ്‌റ്റ്‌ ബാബു മാത്യു ജോസഫിനെ ചട്ടങ്ങള്‍ ലംഘിച്ച്‌ തദ്ദേശ ഓംബുഡ്‌സ്‌മാനായി നിയമിച്ചതിലും ഗവര്‍ണറുടെ പ്രസംഗം നിയമസഭാ രേഖകളില്‍ മാറ്റം വരുത്തിയതിലും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന്‌ ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
ഭരണഘടനയില്‍ തൊട്ട്‌ സത്യപ്രതിജ്‌ഞ മുഖ്യമന്ത്രി എന്തിനാണ്‌ ഭരണഘടന ലംഘിച്ച്‌ തദ്ദേശ ഓംബുഡ്‌സ്‌മാന്‍ നിയമനം നടത്തിയതെന്ന്‌ പറയണം. നിയമസഭാ രേഖകളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റം വരുത്തിയത്‌ ഭരണഘടനാ പ്രകാരമാണോ എന്നും മുഖ്യമന്ത്രി മറുപടി പറയണം. സി.പി.എമ്മും അവരുടെ എംപിമാരുമാണ്‌ ഭരണഘടന സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെടുന്നത്‌. അവരാണ്‌ ഭരണഘടനാ പദവിയിലുള്ള ഗവര്‍ണറുടെ പ്രസംഗം മാറ്റിയത്‌.ഉണ്ണികൃഷ്‌ണന്‍ പോറ്റിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലെ അജന്‍ഡ സോണിയ ഗാന്ധിയും, മുസ്ലിംലീഗും ജമാഅത്തെ ഇസ്‌ലാമിയും മതേതരമാണെന്ന്‌ പറയുന്ന കോണ്‍ഗ്രസും വ്യക്‌തമാക്കണം. ശബരിമലയിലെ സ്വര്‍ണ കവര്‍ച്ച 15 കൊല്ലത്തിലധികമായി നടന്നുവരുന്നതാണ്‌. ഉണ്ണികൃഷ്‌ണന്‍ പോറ്റിയെ പ്രോത്സാഹിപ്പിച്ചത്‌ പിണറായി വിജയന്‍ മാത്രമല്ല, കോണ്‍ഗ്രസും സോണിയ ഗാന്ധിയും കൂടിയാണെന്നും രാജീവ്‌ ചന്ദ്രശഖര്‍ ആരോപിച്ചു. ബി.ജെ.പി സംസ്‌ഥാന ജനറല്‍സെക്രട്ടറി എസ്‌.സുരേഷും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Sunday 25 Jan 2026 11.37 PM
YOU MAY BE INTERESTED