Wednesday, March 18, 2026 Last Updated 1 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.37 PM

ഇഴഞ്ഞിഴഞ്ഞ്‌ അമൃത്‌ ഭാരത്‌

കോഴിക്കോട്‌: തിരുവനന്തപുരത്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത നാഗര്‍കോവില്‍-മംഗളുരു അമൃത്‌ ഭാരത്‌ ട്രെയിന്‍ യാത്രക്കാരെ നിരാശപ്പെടുത്തി. നാഗര്‍കോവിലിനും മംഗളുരു ജംഗ്‌ഷനും ഇടയില്‍ 17 മണിക്കൂറാണ്‌ അമൃത്‌ ഭാരതിന്റെ യാത്രാസമയം. മംഗളുരു ജംഗ്‌ഷന്‍-കൊച്ചുവേളി അന്ത്യോദയ എക്‌സ്‌പ്രസ്‌ വെറും 11 മണിക്കൂറും 15 മിനിറ്റും കൊണ്ട്‌ യാത്ര പൂര്‍ത്തിയാക്കുമ്പോഴാണിത്‌.
19 സ്‌റ്റേഷനുകളില്‍ മാത്രം നിര്‍ത്തുന്ന ട്രെയിനാണ്‌ അമൃത്‌ ഭാരത്‌. കോഴിക്കോടിനും മംഗളുരു ജംഗ്‌ഷനും ഇടയിലാണ്‌ ട്രെയിന്‍ ഇഴഞ്ഞുനീങ്ങുന്നത്‌. ട്രെയിന്‍ രാത്രി 10.37 ന്‌ കോഴിക്കോട്‌ എത്തി 10.40 ന്‌ പുറപ്പെടും. കാസര്‍കോട്‌ എത്താന്‍ മൂന്ന്‌ മണിക്കൂര്‍ എടുക്കും. പുലര്‍ച്ചെ 1.55 ന്‌ കാസര്‍കോട്‌ എത്തി 1.57 ന്‌ പുറപ്പെടും. കാസര്‍കോട്ടിനും മംഗളുരു ജംഗ്‌ഷനും ഇടയിലുള്ള 48 കിലോമീറ്റര്‍ കടക്കാന്‍ ട്രെയിന്‍ വീണ്ടും മൂന്ന്‌ മണിക്കൂറെടുക്കും. നോണ്‍ എസി ട്രെയിനില്‍ വേനല്‍ക്കാലത്ത്‌ യാത്രക്കാര്‍ മണിക്കൂറുകളോളം നിന്ന്‌ വിയര്‍ക്കേണ്ടിവരും.
തിരുവനന്തപുരത്തിനും കാസര്‍ഗോഡിനുമിടയില്‍ രാത്രികാല ട്രെയിന്‍യാത്ര ദുരിതപൂര്‍ണമാണ്‌. ഇരു ദിശകളിലും സ്ലീപ്പര്‍ ബെര്‍ത്തുകള്‍ മാസങ്ങള്‍ക്കു മുമ്പ്‌ റിസര്‍വ്‌ ചെയ്പ്പെടുന്നു.
മലബാര്‍ എക്‌സ്‌പ്രസ്‌, മാവേലി, മംഗളുരു എക്‌സ്‌പ്രസ്‌ എന്നീ രാത്രി ട്രെയിനുകളില്‍ എല്ലാ സീസണിലും തിരക്കേറെയാണ്‌. അതുകൊണ്ടുതന്നെ പുതുതായി ആരംഭിക്കുന്ന അമൃത്‌ ഭാരതില്‍ മലയാളികള്‍ ഏറെ പ്രതീക്ഷ വച്ചിരുന്നു.സംസ്‌ഥാനത്ത്‌ ഇപ്പോള്‍ ഏറ്റവും പതുക്കെ സര്‍വീസ്‌ നടത്തുന്ന രണ്ട്‌ എക്‌സ്‌പ്രസ്‌ ട്രെയിനുകള്‍ മംഗളുരു-കന്യാകുമാരി പരശുരാം എക്‌സ്‌പ്രസും മംഗളുരു- തിരുവനന്തപുരം മലബാര്‍ എക്‌സ്‌പ്രസുമാണ്‌. കേരളത്തില്‍ 54 സ്‌റ്റോപ്പുകളുമായാണ്‌ പരശുരാമിന്റെ സര്‍വീസ്‌.

സി.ഒ.ടി. അസീസ്‌

Ads by Google
Sunday 25 Jan 2026 11.37 PM
YOU MAY BE INTERESTED