Wednesday, March 18, 2026 Last Updated 1 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.37 PM

സി.പി.എമ്മിനെ എതിര്‍ക്കുന്നവര്‍ക്ക്‌ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം: പ്രതിപക്ഷ നേതാവ്‌

കൊച്ചി: പയ്യന്നൂരിലെ സി.പി.എം. ഫണ്ട്‌ തട്ടിപ്പുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നിയമ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്‌ നിയമനടപടികളുമായി മുന്നോട്ട്‌ പോകുമെന്നു പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍.
പറവൂരില്‍ പുനര്‍ജ്‌ജനി പദ്ധതിയുടെ ഭാഗമായുള്ള വീടിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിലെ അഴിമതി പുറത്തുകൊണ്ടുവന്ന നേതാവ്‌ ഇപ്പോള്‍ വധഭീഷണി നേരിടുകയാണ്‌. ടി.പി. ചന്ദ്രശേഖരന്റെ ഗതി ഉണ്ടാകുമോയെന്ന്‌ അദ്ദേഹം ഭയപ്പെടുന്നു. സി.പി.എമ്മിന്റെ ഗുണ്ടായിസമാണു കണ്ണൂരില്‍ നടക്കുന്നത്‌. പാര്‍ട്ടിയെ എതിര്‍ക്കുന്ന ആര്‍ക്കും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും സതീശന്‍ പറഞ്ഞു.

Ads by Google
Sunday 25 Jan 2026 11.37 PM
YOU MAY BE INTERESTED