Wednesday, March 18, 2026 Last Updated 1 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.37 PM

വോട്ട്‌ ഉറപ്പാക്കണം: ഗവര്‍ണര്‍

തിരുവനന്തപുരം: വികസിത ഭാരതം പടുത്തുയര്‍ത്താന്‍ ഓരോ പൗരനും വോട്ട്‌ ഉറപ്പുവരുത്തണമെന്ന്‌ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്‌ ആര്‍ലേക്കര്‍. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച്‌ മേരാ യുവ്‌ ഭാരതും സ്‌പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയും കവടിയാര്‍ സ്വാമി വിവേകാനന്ദ പാര്‍ക്കില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തെരഞ്ഞെടുപ്പിലും വോട്ട്‌ രേഖപ്പെടുത്തുമെന്ന്‌ ദൃഢനിശ്‌ചയം ചെയ്യാന്‍ കന്നി വോട്ടര്‍മാരോട്‌ ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. ചടങ്ങിന്റെ ഭാഗമായി ഗവര്‍ണര്‍ കന്നി വോട്ടര്‍മാരെ ആദരിച്ചു. അനഘ ആര്‍ലേക്കര്‍ ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്‌ഞ വോട്ടര്‍മാര്‍ക്ക്‌ ചൊല്ലിക്കൊടുത്തു. മേരാ യുവ ഭാരത്‌ ഡയറക്‌ടര്‍ ശ്രീ എം അനില്‍ കുമാര്‍, എ.പി.ജെ അബ്‌ദുള്‍ കലാം ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വി.സി: ഡോ. സിസ തോമസ്‌, ഡോ. പ്രദീപ്‌ ദത്ത, വര്‍ഷ സാബെ്‌ല, ജില്ലാ യൂത്ത്‌ ഓഫീസര്‍ ശ്രീ സുഹാസ്‌ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Sunday 25 Jan 2026 11.37 PM
YOU MAY BE INTERESTED