Wednesday, March 18, 2026 Last Updated 21 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.37 PM

അഞ്ചിലൊരാളായതില്‍ അഭിമാനം: ജസ്‌റ്റിസ്‌ തോമസ്‌

കോട്ടയം: ''ഏറെ സന്തോഷം'', പത്മവിഭൂഷണ്‍ പുരസ്‌കാരലബ്‌ധിയെക്കുറിച്ച്‌ ജസ്‌റ്റിസ്‌ കെ.ടി. തോമസിന്റെ ആദ്യപ്രതികരണം രണ്ട്‌ വാക്കുകളിലൊതുങ്ങി. രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതി നേടിയ അഞ്ചിലൊരാളായതില്‍ അഭിമാനമുണ്ടെന്നും പുരസ്‌കാരം വിദൂരപ്രതീക്ഷയില്‍പ്പോലും ഇല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ആരാണ്‌ പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്‌തതെന്ന്‌ അറിയില്ല. ഉച്ചയോടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ്‌ വിവരം വിളിച്ചറിയച്ചത്‌്. 30-ന്‌ എണ്‍പത്തൊമ്പതാം പിറന്നാള്‍ ആഘോഷിക്കാനിരിക്കേയാണ്‌ സന്തോഷവാര്‍ത്ത മുട്ടമ്പലത്തെ വീട്ടിലേക്കെത്തിയത്‌. ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ പുരസ്‌കാരം വാങ്ങാന്‍ ഡല്‍ഹിയില്‍ എത്തില്ലെന്ന്‌ അറിയിച്ചിട്ടുണ്ട്‌. പകരം ആളെ അയയ്‌ക്കും. നേരിട്ട്‌ പോയി വാങ്ങണമെന്നു മക്കള്‍ നിര്‍ബന്ധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജസ്‌റ്റിസ്‌ തോമസിനു 2007-ല്‍ പത്മഭൂഷണ്‍ ലഭിച്ചിരുന്നു, അന്നത്തെ രാഷ്‌ട്രപതി ഡോ.എ.പി.ജെ. അബ്‌ദുള്‍ കലാമില്‍നിന്നാണ്‌ പുരസ്‌കാരം ഏറ്റുവാങ്ങിയത്‌. പുരസ്‌കാരവിവരമറിഞ്ഞ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി.എന്‍. വാസവന്‍ തുടങ്ങിയവര്‍ അഭിന്ദനമറിയിച്ചതായി ജസ്‌റ്റിസ്‌ തോമസ്‌ പറഞ്ഞു.

Ads by Google
Sunday 25 Jan 2026 11.37 PM
YOU MAY BE INTERESTED