Wednesday, March 18, 2026 Last Updated 16 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.44 AM

തടവുശിക്ഷ റദ്ദാക്കണം; ആന്റണി രാജുവിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച്‌ കോടതി

uploads/news/2026/01/822490/7.jpg

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജു നല്‍കിയ അപ്പീല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി ഫയലില്‍ സ്വീകരിച്ചു. ഫെബ്രുവരി രണ്ടിന്‌ വാദം കേള്‍ക്കും. മൂന്നു വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ്‌ അപ്പീല്‍. കേസില്‍ രണ്ടു വര്‍ഷത്തിനു മുകളില്‍ ശിക്ഷ വിധിച്ചതിനാല്‍ ആന്റണി രാജുവിന്‌ എം.എല്‍.എ. പദവി നഷ്‌ടമായിരുന്നു. 1990 ഏപ്രില്‍ നാലിന്‌ അടിവസ്‌ത്രത്തില്‍ ലഹരിവസ്‌തു ഒളിപ്പിച്ച്‌ കേരളത്തിലെത്തിയപ്പോള്‍ പിടിക്കപ്പെട്ട ഓസ്‌ട്രേലിയന്‍ പൗരന്‍ സാല്‍വദോര്‍ സാര്‍ലിയെ രക്ഷപ്പെടുത്താന്‍ വിചാരണവേളയില്‍ തൊണ്ടിമുതലായ അടിവസ്‌ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസിലാണ്‌ ആന്റണി രാജുവിനെ നെടുമങ്ങാട്‌ ഒന്നാം മജിസ്‌ട്രേറ്റ്‌ കോടതി മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചത്‌. 10 വര്‍ഷം ശിക്ഷിച്ച വിദേശ പൗരനെ രക്ഷിക്കാന്‍, തൊണ്ടിമുതലായ അടിവസ്‌ത്രം അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതി ക്ലര്‍ക്ക്‌ ജോസിന്റെ സഹായത്തോടെ കോടതിയില്‍നിന്ന്‌ പുറത്തേക്കെടുത്ത്‌ വെട്ടി ചെറുതാക്കി വീണ്ടും കോടതിയില്‍ വയ്‌ക്കുകയായിരുന്നെന്നാണ്‌ കേസ്‌.
തൊണ്ടിവസ്‌ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ്‌ നാലു വര്‍ഷത്തിനു ശേഷം ഹൈക്കോടതി സാല്‍വദോറിനെ വെറുതേ വിട്ടത്‌.
ഈ കേസില്‍ തെളിവു നശിപ്പിക്കല്‍, കള്ളത്തെളിവ്‌ ഉണ്ടാക്കല്‍, ഗൂഢാലോചന, വ്യാജ രേഖയുണ്ടാക്കല്‍ എന്നിവയ്‌ക്കാണ്‌ ആന്റണി രാജുവിനെതിരേ കേസെടുത്തത്‌.

Ads by Google
Sunday 25 Jan 2026 10.44 AM
YOU MAY BE INTERESTED