Wednesday, March 18, 2026 Last Updated 16 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.44 AM

മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജി; ശബ്‌ദസന്ദേശം പരിശോധിക്കും

uploads/news/2026/01/822488/5.jpg

പത്തനംതിട്ട: പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷാ വിധി പറയാന്‍ വീണ്ടും മാറ്റി. മൂന്നാമത്തെ കേസില്‍ വിധി പറയുന്നത്‌ പത്തനംതിട്ട സെഷന്‍സ്‌ കോടതി 28 ലേക്കാണ്‌ മാറ്റിയത്‌.
തിരുവല്ല മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ്‌ രാഹുല്‍ മേല്‍ക്കോടതിയെ സമീപിച്ചത്‌. കേസില്‍ കഴിഞ്ഞ 21 ന്‌ ഇരുഭാഗത്തിന്റെയും വിശദവാദം കേട്ട ശേഷം കേസ്‌ വിധി പറയാനായി ഇന്നലേക്കു മാറ്റിയിരുന്നു. രാവിലെ കേസ്‌ പരിഗണിച്ചപ്പോള്‍ വാദിഭാഗം ഹാജരാക്കിയ ഇരയുടെയും രാഹുലിന്റെയും ശബ്‌ദ സന്ദേശ ിപ്പിന്റെ അധികാരികതയില്‍ പ്രോസിക്യൂഷന്‍ സംശയം ഉന്നയിച്ചു. രാഹുലും യുവതിയുമായി സൗഹൃദത്തിലായിരുന്നെന്നും ഉഭയസമ്മതപ്രകാരമാണ്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്‌ എന്നുമുള്ള വാദം സ്‌ഥിരീകരിക്കാന്‍ നല്‍കിയ വാട്ട്‌സ്ആപ്പ്‌ ചാറ്റിലൂടെയുള്ള വോയ്‌സ് ിപ്പ്‌ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഈ വാദം അംഗീകരിച്ച്‌ പരിശോധനാഫലം ലഭിച്ച ശേഷം 28 ന്‌ കേസില്‍ വിധി പറയും.

Ads by Google
Sunday 25 Jan 2026 10.44 AM
YOU MAY BE INTERESTED