Wednesday, March 18, 2026 Last Updated 35 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.44 AM

ക്ഷാമബത്ത ഇടതുസര്‍ക്കാരിന്റെ ഔദാര്യമല്ല: ടി.പി. സെന്‍കുമാര്‍

uploads/news/2026/01/822483/9.jpg

തിരുവനന്തപുരം: ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയ സര്‍ക്കാര്‍ നിയമവ്യവസ്‌ഥയെ വെല്ലുവിളിക്കുകയാണെന്നു ബി.ജെ.പി. നേതാവും മുന്‍ ഡി.ജി.പിയുമായ ടി.പി. സെന്‍കുമാര്‍. കേരള എന്‍.ജി.ഒ. സംഘ്‌ സംസ്‌ഥാന നേതാക്കള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ നിരാഹാര നില്‍പ്പുസമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷാമബത്ത ശമ്പളത്തിന്റെ ഭാഗമായതിനാല്‍ നല്‍കാതിരിക്കുന്നത്‌ മാന്യമായി ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നു സുപ്രീം കോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌. ഉപഭോക്‌തൃ വിലസൂചിക അടിസ്‌ഥാനമാക്കി കേന്ദ്രജീവനക്കാര്‍ക്ക്‌ നല്‍കുന്ന ക്ഷാമബത്തയുടെ അതേനിരക്കിലാണ്‌ സംസ്‌ഥാന ജീവനക്കാര്‍ക്കും അനുവദിക്കുന്നത്‌. പ്രഖ്യാപനം വൈകിയാല്‍ കുടിശികത്തുക മുന്‍കാലപ്രാബല്യത്തോടെ പ്ര?വിഡന്റ്‌ ഫണ്ടില്‍ നിക്ഷേപിക്കുന്ന രീതി സംസ്‌ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു.
ക്ഷാമബത്ത സര്‍ക്കാരിന്റെ ഔദാര്യമല്ല, ജീവനക്കാരുടെ അവകാശമാണ്‌. ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും കവര്‍ന്നെടുത്ത ഇടതുസര്‍ക്കാര്‍ നടപടി സിവില്‍ സര്‍വീസിനെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ രാവിലെ 10 മുതല്‍ വൈകിട്ട്‌ അഞ്ചു വരെ നടന്ന പ്രതിഷേധത്തില്‍ എന്‍.ജി.ഒ. സംഘ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ജെ. മഹാദേവന്‍ അധ്യക്ഷത വഹിച്ചു. ബി.എം.എസ്‌. സംസ്‌ഥാന സമിതിയംഗം ജയകുമാര്‍ നേതാക്കള്‍ക്കു നാരങ്ങാനീരു നല്‍കി സമരം അവസാനിപ്പിച്ചു.
സംസ്‌ഥാന ജനറല്‍ സെക്രട്ടറി എസ്‌. രാജേഷ്‌, ഫെറ്റോ സംസ്‌ഥാന ട്രഷറര്‍ സി.കെ. ജയപ്രസാദ്‌, കേരളാ സ്‌റ്റേറ്റ്‌ പെന്‍ഷനേഴ്‌സ് സംഘ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ബി. ജയപ്രകാശ്‌, കേരളാ ഗസറ്റഡ്‌ ഓഫീസേഴ്‌സ് സംഘ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ടി. എന്‍. രമേശ്‌, കേരള സെക്രട്ടേറിയേറ്റ്‌ എംപ്ലോയീസ്‌ സംഘ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ടി.ഐ. അജയകുമാര്‍, എന്‍.ജി.ഒ. സംഘ്‌ സംസ്‌ഥാന ഭാരവാഹികളായ അനിത രവീന്ദ്രന്‍, പ്രദീപ്‌ പുള്ളിത്തല, എസ്‌. വിനോദ്‌കുമാര്‍, പി. ആര്യ, എന്‍.വി. ശ്രീകല എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Sunday 25 Jan 2026 10.44 AM
YOU MAY BE INTERESTED