Wednesday, March 18, 2026 Last Updated 35 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.44 AM

അപകീര്‍ത്തി ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി 27-ന്‌

കോഴിക്കോട്‌: സാമൂഹികമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനേത്തുടര്‍ന്ന്‌ കോഴിക്കോട്‌, ഗോവിന്ദപുരം സ്വദേശി ദീപക്‌ ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്‌തഫയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്‌ കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്‌റ്റക്ല്ാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി 27-ലേക്കു മാറ്റി. പ്രതിക്കു ജാമ്യം നല്‍കുന്നത്‌ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇടയാക്കുമെന്നു ദീപകിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഡ്വ. കെ.പി. രാജഗോപാല്‍ വാദിച്ചു. കേസിന്റെ സ്വഭാവം പരിഗണിച്ച്‌, ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്‌ സെഷന്‍സ്‌ കോടതിയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു.
ഷിംജിത തന്റെ സാമൂഹികമാധ്യമ അക്കൗണ്ടില്‍ മാത്രമാണ്‌ വീഡിയോ പങ്കുവച്ചതെന്നും ദീപക്‌ ആത്മഹത്യ ചെയ്യുമെന്ന ബോധ്യമുണ്ടായിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. ജാമ്യാപേക്ഷ പരിഗണിച്ച കോടതി പോലീസിന്റെ റിപ്പോര്‍ട്ടും തേടിയിരുന്നു.

Ads by Google
Sunday 25 Jan 2026 10.44 AM
YOU MAY BE INTERESTED