Wednesday, March 18, 2026 Last Updated 35 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.44 AM

എസ്‌.ഐ.ആറിന്‌ പിന്തുണ; യഥാര്‍ഥ വോട്ടര്‍മാരുടെ അവകാശം നിഷേധിക്കരുത്‌: തരൂര്‍

കോഴിക്കോട്‌: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്‌.ഐ.ആര്‍)ത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ശശി തരൂര്‍ എം.പി. പക്ഷേ, അതിന്റെ പേരില്‍ യഥാര്‍ഥ വോട്ടര്‍മാരുടെ സമ്മതിദാനാവകാശം നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്‌റ്റിവല്‍ (കെ.എല്‍.എഫ്‌) വേദിയില്‍ സഞ്‌ജയ്‌ കെ. റോയിയുമായുള്ള സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വത്തില്‍ മതം ഉള്‍പ്പെടുത്തുന്നത്‌ ഭരണഘടനയുടെ ദ്വിരാഷ്‌ട്ര സിദ്ധാന്തത്തെ നിഷേധിക്കുന്നതിനെ ലംഘിക്കുകയാണ്‌. ഭരണഘടന എന്നതു മാറ്റമില്ലാത്ത രേഖയല്ലെന്നും മറിച്ച്‌ മാറുന്ന കാലത്തിന്‌ അനുസരിച്ച്‌ വളരുന്ന ജീവസുറ്റ രേഖയാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
ഡോ. ബി.ആര്‍. അംബേദ്‌കര്‍ വിഭാവനം ചെയ്‌തതു പോലെ, ഓരോ തലമുറയുടെയും ആവശ്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ ഭരണഘടനയെ പാകപ്പെടുത്താന്‍ ഭേദഗതികളിലൂടെ സാധിക്കുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അക്ഷരങ്ങള്‍ക്കപ്പുറം അതിന്റെ അന്ത:സത്തയെയും ഭരണഘടനാപരമായ മൂല്യത്തെയും മുറുകെപ്പിടിക്കണം. അയല്‍രാജ്യങ്ങളായ പാകിസ്‌താനും ശ്രീലങ്കയും ഒന്നിലധികം തവണ ഭരണഘടനകള്‍ മാറ്റി എഴുതിയപ്പോള്‍, ഇന്ത്യ ഇന്നും ഒരേ ഭരണഘടനയുമായി മുന്നോട്ടു പോകുന്നത്‌ അതിന്റെ വിജയമാണ്‌. സാക്ഷരതാ നിലവാരം ഏറ്റവും കുറവായിരുന്ന സമയത്ത്‌ സാര്‍വത്രിക വോട്ടവകാശം അനുവദിച്ചത്‌ ഭരണഘടനാ അസംബ്ലിയുടെ പ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 25 Jan 2026 10.44 AM
YOU MAY BE INTERESTED