Wednesday, March 18, 2026 Last Updated 35 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.44 AM

പറയാനുള്ളത്‌ നേതൃത്വത്തോട്‌ നേരിട്ട്‌ പറയും: ശശി തരൂര്‍

കോഴിക്കോട്‌: കോണ്‍ഗ്രസ്‌ നേതൃത്വവുമായി അതൃപ്‌തിയെന്ന വാര്‍ത്തകള്‍ തള്ളാതെ പ്രവര്‍ത്തകസമിതിയംഗം ശശി തരൂര്‍ എം.പി. ഇതുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകളില്‍ ചിലത്‌ ശരിയും മറ്റുചിലത്‌ തെറ്റുമാണ്‌. തനിക്കു പറയാനുള്ളത്‌ പാര്‍ട്ടി നേതൃത്വത്തോട്‌ നേരിട്ട്‌ പറയുമെന്നും തരൂര്‍ കോഴിക്കോട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. എറണാകുളത്തെ വിവാദത്തെക്കുറിച്ച്‌ ഒന്നും പറയാനില്ല. അതൊന്നും പൊതുവേദിയില്‍ ചര്‍ച്ച ചെയ്യുന്നത്‌ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത്‌ രാഹുല്‍ ഗാന്ധി എം.പി. പങ്കെടുത്ത മഹാപഞ്ചായത്ത്‌ പരിപാടിയില്‍ താന്‍ അപമാനിക്കപ്പെട്ടെന്ന്‌ തരൂര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന്‌ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ വിളിച്ച യോഗത്തില്‍ അദ്ദേഹം പങ്കെടുത്തുമില്ല. നേതാക്കളുടെ ഫോണ്‍ എടുക്കാന്‍പോലും തരൂര്‍ തയാറായില്ലെന്നും ആരോപണമുണ്ട്‌.

Ads by Google
Sunday 25 Jan 2026 10.44 AM
YOU MAY BE INTERESTED