Wednesday, March 18, 2026 Last Updated 14 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.44 AM

ഇവാഞ്ചലിക്കല്‍ ആശ്രമം പൂട്ടി: അന്തേവാസികളെ മാറ്റിപ്പാര്‍പ്പിച്ചു

വരാപ്പുഴ: കൂനമ്മാവ്‌ ഇവാഞ്ചലിക്കല്‍ ആശ്രമത്തിലെ 126 അന്തേവാസികളെ 13 പുനരധിവാസ കേന്ദ്രങ്ങളിലേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചു.
ആശ്രമ അന്തേവാസിയായ സുദര്‍ശനനെ രണ്ടു മാസംമുന്‍പ്‌ വഴിയരികില്‍ തള്ളി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സ്‌ഥാപന ഉടമ അമല്‍ ഫ്രാന്‍സിസിനെയും മറ്റ്‌ രണ്ടുപേരെയും കൊടുങ്ങല്ലുര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നാലെ, അന്തേവാസികളെ ജില്ലയിലെ മറ്റു ക്ഷേമസ്‌ഥാപനങ്ങളിലേക്ക്‌ മാറ്റാന്‍ ജില്ലാ കലക്‌ടര്‍ ആണ്‌ ഉത്തരവിട്ടത്‌.അന്തേവാസികളുടെ നിലവിലെ സ്‌ഥിതി പരിശോധിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സാമൂഹിക നീതി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ സ്‌ഥാപനം സന്ദര്‍ശിച്ച്‌ അന്തേവാസികളുടെ ശാരീരിക- മാനസികാവസ്‌ഥ വിലയിരുത്തി. റിപ്പോര്‍ട്ട്‌ സാമൂഹികനീതി ഡയറക്‌ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടൊപ്പം പുനരധിവാസ പ്ലാന്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു.

Ads by Google
Sunday 25 Jan 2026 10.44 AM
YOU MAY BE INTERESTED