Wednesday, March 18, 2026 Last Updated 35 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 10.44 AM

എല്‍ നിനോ വരുന്നു; കൊടുംവേനലും!

കൊച്ചി: കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലുമുണ്ടായ കുറവ്‌ വരാനിരിക്കുന്ന വേനല്‍ക്കാലത്ത്‌ ജലക്ഷാമം രൂക്ഷമാക്കും. വേനല്‍ ശക്‌തമാകുന്ന കാലാവസ്‌ഥാമാറ്റ സാധ്യതയിലേക്കാണ്‌ ഗവേഷകര്‍ വിരല്‍ചൂണ്ടുന്നത്‌.
നിലവില്‍ പസഫിക്‌ മേഖലയിലെ സമുദ്രോപരിതലതാപം താഴ്‌ന്നുനില്‍ക്കുന്ന ലാ നിന പ്രതിഭാസം ന്യൂട്രല്‍ അവസ്‌ഥയിലാണ്‌. എന്നാല്‍, ഏപ്രിലോടെ ഇത്‌ സമുദ്രോപരിതലം ചൂടുപിടിക്കുന്ന എല്‍ നിനോയിലേക്കു മാറാനാണ്‌ സാധ്യത. അങ്ങനെയെങ്കില്‍ വേനല്‍ ശക്‌തമാകും. പസഫിക്‌ സമുദ്രത്തില്‍ 3-5 വര്‍ഷത്തിലൊരിക്കലാണ്‌ എല്‍ നിനോ പ്രതിഭാസം രൂപപ്പെടുന്നത്‌. സമുദ്രതാപനില വര്‍ധന കാറ്റിന്റെ ഗതിയെ ബാധിക്കുകയും മഴക്കുറവിനു കാരണമാകുകയും ചെയ്യും.
സംസ്‌ഥാനത്ത്‌ ഫെബ്രുവരി അവസാനത്തോടെ വേനലെത്തും. തുടര്‍ന്നുള്ള മാസങ്ങളില്‍ ഉഷ്‌ണം കനക്കും. വേനല്‍മഴയുണ്ടായില്ലെങ്കില്‍ കടുത്ത വരള്‍ച്ചയാകും ഫലം. കഴിഞ്ഞ കാലവര്‍ഷത്തില്‍ സംസ്‌ഥാനത്ത്‌ പ്രതീക്ഷിച്ചതിലും 13% മഴ കുറവായിരുന്നു. എന്നാല്‍, ദേശീയശരാശരി കൂടുതലായിരുന്നു. ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ മികച്ച കാലവര്‍ഷം ലഭിച്ചു. സംസ്‌ഥാനത്ത്‌ തുലാവര്‍ഷത്തില്‍ 21 ശതമാനമായിരുന്നു കുറവ്‌. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ 31 വരെ നീളുന്ന തുലാവര്‍ഷക്കാലത്ത്‌ 491.9 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്‌ഥാനത്ത്‌, ലഭിച്ചത്‌ 388.3 മി.മീ. മാത്രം. 2024-ല്‍ 487.2 മില്ലീമീറ്ററും 2023-ല്‍ 624.8 മില്ലീമീറ്ററുമായിരുന്നു തുലാവര്‍ഷം.
കഴിഞ്ഞ രണ്ടുവര്‍ഷവും സംസ്‌ഥാനത്തു വരള്‍ച്ചയുണ്ടായില്ല. എന്നാല്‍, കഴിഞ്ഞ നവംബറില്‍ മാത്രം തുലാവര്‍ഷത്തില്‍ 42% കുറവുണ്ടായി. ഡിസംബറില്‍ 28% കുറഞ്ഞു. തുലാവര്‍ഷക്കാലത്ത്‌ മൂന്ന്‌ ചുഴലിക്കാറ്റുകള്‍ വീശിയെങ്കിലും 'മോന്‍ത'യുടെ സ്വാധീനത്തിലാണ്‌ കാര്യമായ മഴ ലഭിച്ചത്‌. ശക്‌തി, ദിത്‌വ ചുഴലിക്കാറ്റുകള്‍ കേരളത്തില്‍ മഴയ്‌ക്കു കാരണമായില്ല. ബംഗാള്‍ ഉള്‍ക്കടലിലെയും അറബിക്കടലിലെയും

Ads by Google
Sunday 25 Jan 2026 10.44 AM
YOU MAY BE INTERESTED