Wednesday, March 18, 2026 Last Updated 35 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 11.34 PM

പ്രധാനമന്ത്രി പറയുന്നത്‌ വര്‍ഗീയത മാത്രം: വി.ഡി. സതീശന്‍

uploads/news/2026/01/822293/k6.jpg

തിരുവനന്തപുരം: പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന്‌ നരേന്ദ്ര മോദി പച്ചയ്‌ക്ക്‌ വര്‍ഗീയത വിളിച്ചു പറയുന്നത്‌ അപകടകരമാണെന്നു പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍. ഇന്ത്യയെന്ന മഹനീയമായ ആശയത്തെയും രാജ്യത്തിന്റെ മൂല്യങ്ങളെയും വികലമാക്കുന്നതിന്‌ തുല്യമാണെന്നും, കേരളത്തില്‍ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും തെരഞ്ഞെടുപ്പ്‌ അജന്‍ഡ വര്‍ഗീയത മാത്രമാണെന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്‌തമായെന്നും അദ്ദേഹം പറഞ്ഞു.
വികസന നേട്ടങ്ങള്‍ ഒന്നും പറയാനില്ല. രാജ്യത്തിന്റെ ഭാവിയെ കുറിച്ചോ കേരളത്തിന്റെ മുന്‍ഗണനാ ക്രമങ്ങളെ കുറിച്ചോ പറയാന്‍ നാവനക്കിയില്ല. പകരം പറയുന്നത്‌ വര്‍ഗീയത മാത്രം. കേരളത്തില്‍ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും തെരഞ്ഞെടുപ്പ്‌ അജന്‍ഡ വര്‍ഗീയത മാത്രമാണെന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്‌തമായി. പക്ഷേ ഇത്‌ മതേതര കേരളമാണെന്ന്‌ മോദിക്കും ബി.ജെ.പിക്കും ഉടന്‍ ബോധ്യമാകും. പല സംസ്‌ഥാനങ്ങളിലും പയറ്റുന്ന വിഭജന രാഷ്‌ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ല-സതീശന്‍ കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയ ശക്‌തികളെ ഈ മണ്ണില്‍ കുഴിച്ചു മൂടാനും മതേതരത്വം സംരക്ഷിക്കാനും ഏതറ്റം വരെയും പോകും. നാല്‌ വോട്ടിനു വേണ്ടിയോ ഒരു തെരഞ്ഞെടുപ്പ്‌ ജയിക്കാനോ വര്‍ഗീയതയെ താലോലിക്കുന്ന നെറികെട്ട നയം കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ഇല്ല. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മതേതര കാഴ്‌ചപ്പാടിനു നരേന്ദ്ര മോദിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും സതീശന്‍ പറഞ്ഞു.

Ads by Google
Friday 23 Jan 2026 11.34 PM
YOU MAY BE INTERESTED