Wednesday, March 18, 2026 Last Updated 16 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 11.34 PM

അമ്മയെ മര്‍ദിച്ച മകള്‍ അറസ്‌റ്റില്‍

uploads/news/2026/01/822287/k8.jpg

മരട്‌: അമ്മയെ കമ്പിവടികൊണ്ടടിച്ചു പരുക്കേല്‍പ്പിച്ച പനങ്ങാട്‌ സ്വദേശി നിവ്യ(30) അറസ്‌റ്റിലായി. തൊഴിലുറപ്പ്‌ ജോലിക്കാരിയായ സരസു(70)വിനാണ്‌ ക്രൂരമായ മര്‍ദനമേറ്റത്‌. കമ്പിവടി ഉപയോഗിച്ചാണ്‌ നിവ്യ അമ്മയെ മര്‍ദിച്ചത്‌. കൊലപാതകം, കഞ്ചാവ്‌ കേസുകളില്‍ പ്രതിയാണ്‌ പിടിയിലായ നിവ്യ. മര്‍ദനത്തിനുശേഷം നാടുവിട്ട നിവ്യയെ വയനാട്ടില്‍നിന്നാണ്‌ പോലീസ്‌ പിടികൂടിയത്‌. പണവും ഫെയ്‌സ്‌ക്രീമും മാറ്റിവച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ്‌ മര്‍ദനകാരണം.
പനങ്ങാട്‌ തിട്ടയില്‍ വീട്ടില്‍ കുഞ്ഞന്‍ബാവയുടെ ഭാര്യ സരസുവിനെ വാരിയെല്ല്‌ ഒടിഞ്ഞനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സരസുവിന്റെ പരാതിയില്‍ മകള്‍ നിവ്യയ്‌ക്കെതിരേ പനങ്ങാട്‌ പോലീസ്‌ കേസെടുത്തു. തടഞ്ഞുവച്ചു മര്‍ദ്ദിക്കല്‍, ആയുധം ഉപയോഗിച്ച്‌ ആക്രമിക്കല്‍, കൊല്ലുമെന്ന ഭീഷണി എന്നീ കുറ്റങ്ങളായിരുന്നു ചുമത്തിയത്‌. കഴിഞ്ഞ 19 നു വൈകിട്ടായിരുന്നു കേസിനാസ്‌പദമായ സംഭവം.
സരസു ഇളയ മകള്‍ നിവ്യയ്‌ക്കൊപ്പമാണ്‌ താമസം. സരസുവിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചവിട്ടി നിലത്തിടുകയും ചെയ്‌തശേഷം കമ്പിവടികൊണ്ട്‌ കൈയ്‌ക്കും നെഞ്ചിലും ആഞ്ഞടിക്കുകയായിരുന്നു. പണവും ക്രീമും എടുത്തിട്ടില്ലെന്ന്‌ ആവര്‍ത്തിച്ച്‌ പറഞ്ഞെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. സരസുവിന്‌ രണ്ട്‌ മക്കളാണുള്ളത്‌. മൂത്തമകള്‍ വിവാഹശേഷം ഭര്‍ത്താവിനൊപ്പമാണ്‌. ഇളയ മകള്‍ നിവ്യ ഭര്‍ത്താവുമായി അകന്നു കഴിയുകയാണെന്നാണ്‌ വിവരം. അറസ്‌റ്റിലായ നിവ്യയെ പനങ്ങാട്‌ പോലീസ്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. നിവ്യയുടെ പത്തു വയസുള്ള മകനെ ശിശുക്ഷേമ സമിതിക്കു കൈമാറി.

Ads by Google
Friday 23 Jan 2026 11.34 PM
YOU MAY BE INTERESTED