Wednesday, March 18, 2026 Last Updated 14 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 11.34 PM

കൊല്ലം-എറണാകുളം ട്രെയിന്‍ യാത്ര വീണ്ടും ദുരിതത്തില്‍

uploads/news/2026/01/822286/k12.jpg

അടൂര്‍: തിങ്കളാഴ്‌ചകളില്‍ കൊല്ലത്തുനിന്ന്‌ എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രാദുരിതത്തിന്‌ അയവില്ല. തിരക്ക്‌ കുറയ്‌ക്കാനായി ഓടിത്തുടങ്ങിയ സ്‌പെഷ്യല്‍ മെമു കായംകുളത്തെത്തുമ്പോഴേക്കും വാതില്‍പ്പടി വരെ തിങ്ങിനിറഞ്ഞ്‌ യാത്രക്കാരാകും. കുത്തിനിറച്ച യാത്രക്കാരെയും കൊണ്ടാണ്‌ വേണാട്‌ എക്‌സ്‌പ്രസും കോട്ടയം സ്‌റ്റേഷനിലെത്തുന്നത്‌. പിന്നീടങ്ങോട്ടുള്ള ഓരോ സ്‌റ്റേഷനിലും യാത്രക്കരുടെ അവസ്‌ഥ ദയനീയമാണ്‌.
രാവിലെ 5.55 ന്‌ കൊല്ലത്തുനിന്നു പുറപ്പെടുന്ന സ്‌പെഷ്യല്‍ മെമു 9.35 നാണ്‌ എറണാകുളം ജങ്‌ഷനിലെത്തേണ്ടത്‌. എറണാകുളത്തെ സര്‍ക്കാര്‍-സ്വകാര്യ സ്‌ഥാപനങ്ങളിലും ഫാക്‌ടറികളിലും ജോലിചെയ്യുന്നവരും വിവിധ സ്‌ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും ഈ ട്രെയിനെയാണ്‌ കൂടുതല്‍ ആശ്രയിക്കുന്നത്‌. അതിനാല്‍ വലിയ തിരക്കാണ്‌ ഇതില്‍ അനുഭവപ്പെടുന്നത്‌. നിലവില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രം സര്‍വീസ്‌ നടത്തുന്ന സ്‌പെഷ്യല്‍ മെമുവിന്‌ എട്ടു കോച്ചുകള്‍ മാത്രമാണുള്ളത്‌. തിരക്ക്‌ പരിഗണിച്ച്‌ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്‌തമാണ്‌.
രാവിലെ കോട്ടയം വഴി എറണാകുളത്തേക്കുള്ള എല്ലാ ട്രെയിനുകളിലും സമാനമായ സാഹചര്യമാണ്‌. സ്‌പെഷ്യല്‍ മെമുവിലെ കോച്ചുകള്‍ വര്‍ധിപ്പിക്കാത്തതും വേണാടിലെ തിരക്ക്‌ കൂട്ടുന്നു. കോവിഡിനു മുമ്പ്‌ എറണാകുളം ജങ്‌ഷനില്‍നിന്ന്‌ ഉച്ചകഴിഞ്ഞ്‌ 2.40 ന്‌ പുറപ്പെട്ടിരുന്ന മെമു റദ്ദാക്കിയത്‌ വൈകുന്നേരം വേണാടിലെ തിരക്ക്‌ നിയന്ത്ര ണാതീതമാകാന്‍ കാരണമാകുന്നുണ്ട്‌. പ്രശ്‌നപരിഹാരത്തിന്‌ ജനപ്രതിനിധികളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു യാത്രക്കാര്‍. ഓഫീസ്‌ സമയങ്ങളില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ പരിഗണിക്കണമെന്ന്‌ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ്‌ ഓണ്‍ റെയില്‍സ്‌ ജില്ലാ ഭാരവാഹികളായ അജാസ്‌ വടക്കേടം, ശ്രീജിത്ത്‌ കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Ads by Google
Friday 23 Jan 2026 11.34 PM
YOU MAY BE INTERESTED