Wednesday, March 18, 2026 Last Updated 14 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 11.34 PM

ലോക സാമ്പത്തിക ഫോറത്തില്‍ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താല്‍പര്യപത്രം ഒപ്പിട്ടു

കൊച്ചി: ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ കേരളം 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താല്‍പര്യപത്രം ഒപ്പുവച്ചതായി മന്ത്രി പി. രാജീവ്‌ അറിയിച്ചു. 14 ബില്യണ്‍ യു.എസ്‌. ഡോളര്‍ മൂല്യമുള്ള താല്‍പര്യപത്രങ്ങളാണ്‌ ഒപ്പുവച്ചത്‌.
അമേരിക്ക, യു.കെ, ജര്‍മ്മനി, സ്‌പെയിന്‍, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ കമ്പനികളുമായാണു താല്‍പര്യപത്രം ഒപ്പിട്ടത്‌. ചരിത്രത്തിലാദ്യമായാണു ലോക സാമ്പത്തിക ഫോറത്തില്‍ നിന്നു കേരളം നിക്ഷേപം സമാഹരിക്കുന്നതെന്നു മന്ത്രി അവകാശപ്പെട്ടു. രാംകി ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ - 6000 കോടി (ഇക്കോ ടൗണ്‍ വികസനം, സംയോജിത വ്യവസായ പാര്‍ക്കുകള്‍), റിസസ്‌ റ്റൈനബിലിറ്റി - 1000 കോടി (മാലിന്യ സംസ്‌കരണം), ഇന്‍സ്‌റ്റ പേ സിനര്‍ജീസ്‌ - 100 കോടി (സാമ്പത്തിക സേവനങ്ങള്‍), ബൈദ്യനാഥ്‌ ബയോഫ്യുവല്‍സ്‌ - 1000 കോടി (റിന്യൂവബിള്‍ എനര്‍ജി), ആക്‌മെ ഗ്രൂപ്പ്‌ - 5000 കോടി (ബാറ്ററി സേ്‌റ്റാറേജ്‌ സിസ്‌റ്റം), ലിങ്ക്‌ എനര്‍ജി-1000 കോടി (റിന്യൂവബിള്‍ എനര്‍ജി), സിഫി ടെക്‌നോളജീസ്‌ - 1000 കോടി (ഡാറ്റ സെന്റര്‍), ഡെല്‍റ്റ എനര്‍ജി- 1600 കോടി (ഹോസ്‌പിറ്റാലിറ്റി ഹെല്‍ത്ത്‌ കെയര്‍), ഗ്രീന്‍കോ ഗ്രൂപ്പ്‌ - 10000 കോടി, ജെനസിസ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ -1300 കോടി, കാനിസ്‌ ഇന്റര്‍നാഷണല്‍ -2500 കോടി (എയ്‌റോസ്‌പേസ്‌ എനര്‍ജി), സെയ്‌ന്‍ വെസ്‌റ്റ്‌ കാപ്‌സ്‌ അഡൈ്വസറി - 1000 കോടി (റിന്യൂവബിള്‍ എനര്‍ജി) തുടങ്ങി 27 കമ്പനികളുമായാണു താല്‍പര്യപത്രം ഒപ്പിട്ടത്‌. 67 കമ്പനികളുടെ പ്രതിനിധികളുമായി കേരളസംഘം മുഖാമുഖ ചര്‍ച്ച നടത്തി. മെഡിക്കല്‍ വ്യവസായം, റിന്യൂവബിള്‍ എനര്‍ജി, ഡാറ്റാ സെന്റര്‍, എമര്‍ജിങ്‌ ടെക്‌നോളജി എന്നീ മേഖലകളിലെ കമ്പനികളുമായാണു താല്‍പര്യപത്രം ഒപ്പിട്ടത്‌.
താല്‍പര്യപത്രത്തിന്റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉദ്യോഗസ്‌ഥരെ ചുമതലപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. കൊച്ചിയില്‍ കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച ഇന്‍വെസ്‌റ്റ്‌ കേരള ോബല്‍ സമ്മിറ്റില്‍ ഒപ്പിട്ട താല്‍പര്യപത്രങ്ങളില്‍ 24% നിര്‍മ്മാണ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്‌. ഇതിനുപുറമേയാണു ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാന കമ്പനികളുമായി താല്‍പര്യപത്രം ഒപ്പുവച്ചത്‌. ഇ.എസ്‌.ജി. നയം അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്‌ഥാനമെന്നതു കൂടുതല്‍ നിക്ഷേപങ്ങള്‍ക്കു പ്രേരണയാകുന്നതായി വിവിധ കമ്പനികള്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിന്നു അഞ്ചംഗ പ്രതിനിധി സംഘമാണ്‌ ഇത്തവണ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തത്‌. കഴിഞ്ഞ ദാവോസ്‌ സമ്മേളനത്തില്‍ കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുകയാണു ചെയ്‌തത്‌. ഇത്തവണ അതു താല്‍പര്യപത്രങ്ങളായി പരിവര്‍ത്തനപ്പെടുത്താന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

Ads by Google
Friday 23 Jan 2026 11.34 PM
YOU MAY BE INTERESTED