Wednesday, March 18, 2026 Last Updated 14 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 11.34 PM

സെന്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ ഇന്‍ മൈക്രോബയോം ഉദ്‌ഘാടനം ചെയ്‌തു

തിരുവന്തപുരം: സൂക്ഷ്‌മാണു ഗവേഷണ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട്‌ സംസ്‌ഥാന സര്‍ക്കാര്‍ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ്‌ വീഡിയോ പാര്‍ക്കില്‍ സ്‌ഥാപിച്ച സെന്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ ഇന്‍ മൈേ്രകാബയോം (ങ്കഗ്നഞ്ഞപ്പ) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ 'ബാസിലസ്‌ സബ്‌റ്റിലിസ്‌' എന്ന സൂക്ഷ്‌മാണുവിനെ സംസ്‌ഥാന മൈേ്രകാബയോമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മണ്ണിലും ജലത്തിലും ഭക്ഷണപദാര്‍ഥങ്ങളിലും മനുഷ്യന്റെയും മൃഗങ്ങളുടെയും കുടലിലും കാണപ്പെടുന്നതും ഏറെ പഠനവിധേയമായതുമായ ബാക്‌ടീരിയയാണിതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. രോഗനിയന്ത്രണം കാര്‍ഷിക ഉല്‍പാദന വര്‍ധനവ്‌ എന്നിവക്ക്‌ ബാസിലസ്‌ സബ്‌റ്റിലിസ്‌ സഹായകരമാണെന്നും ഇതുമായി ബന്ധപ്പെട്ട്‌ വിവിധ സര്‍കലാശാലകള്‍ വികസിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സംസ്‌ഥാനത്തിന്റെ സമ്പദ്‌വ്യവസ്‌ഥയ്‌ക്ക്‌ വലിയ മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Ads by Google
Friday 23 Jan 2026 11.34 PM
YOU MAY BE INTERESTED