Wednesday, March 18, 2026 Last Updated 16 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 11.34 PM

'റെയില്‍ മൈത്രി' ആപ്‌ ഉദ്‌ഘാടനം ഇന്ന്‌

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ നിര്‍മാണം പൂര്‍ത്തിയായ 13 പോലീസ്‌ മന്ദിരങ്ങള്‍, പുതിയ 10 കെട്ടിടങ്ങളുടെ തറക്കല്ലിടല്‍, കേരള റെയില്‍വേ പോലീസിന്റെ 'റെയില്‍ മൈത്രി' മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ ഇന്ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും. രാവിലെ 11 ന്‌ തൈക്കാട്‌ പോലീസ്‌ ട്രെയിനിങ്‌ കോളജിലെ മൈന്‍ഡ്‌ ഓഡിറ്റോറിയത്തിലാണ്‌ ഉദ്‌ഘാടനചടങ്ങ്‌. തിരുവനന്തപരം കെമിക്കല്‍ എക്‌സാമിനേഷന്‍
ലബോറട്ടറി അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിന്റെ ശിലാസ്‌ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത
വഹിക്കും. ഡോ. ശശി തരൂര്‍ എം.പി, വി.കെ പ്രശാന്ത്‌ എം.എല്‍.എ, മേയര്‍ വി.വി രാജേഷ്‌, കൗണ്‍സിലര്‍ ജി. വേണുഗോപാല്‍, സംസ്‌ഥാന പോലീസ്‌ മേധാവി റവാഡ ചന്ദ്രശേഖര്‍, എ.ഡി.ജി.പി: എസ്‌. ശ്രീജിത്ത്‌ എന്നിവര്‍ പങ്കെടുക്കും.

Ads by Google
Friday 23 Jan 2026 11.34 PM
YOU MAY BE INTERESTED