Wednesday, March 18, 2026 Last Updated 16 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 11.34 PM

'എംറ്റി സ്‌പേസ്‌' പിന്‍വലിക്കണമെന്ന്‌് എം.ടിയുടെ മകള്‍

കോഴിക്കോട്‌: എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആദ്യഭാര്യ പ്രമീള നായരെക്കുറിച്ചുള്ള പുസ്‌തകം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടു മകള്‍ അശ്വതി രംഗത്ത്‌. പുസ്‌തകത്തിലുള്ളതു വസ്‌തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും അച്‌ഛനെക്കുറിച്ചു പറയുന്നതു കുടുംബത്തെ ബാധിക്കുമെന്നും അവര്‍ പ്രതികരിച്ചു. തന്നോടും സഹോദരി സിതാരയോടും അഭിപ്രായം ചോദിച്ചിട്ടില്ല. പുസ്‌തകം പിന്‍വലിച്ചില്ലെങ്കില്‍ നിയമപരമായ വഴികള്‍ തേടുമെന്നും അശ്വതി പറഞ്ഞു. 'എംറ്റി സ്‌പേസ്‌: ബാഷ്‌പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്‌തകം പിന്‍വലിക്കണമെന്ന ആവശ്യവുമായാണ്‌ കുടുംബം രംഗത്തെത്തിയിരിക്കുന്നത്‌. ദീദി ദാമോദരനും എച്ച്‌മുക്കുട്ടിയും ചേര്‍ന്നാണ്‌ പുസ്‌തകം രചിച്ചിരിക്കുന്നത്‌.

Ads by Google
Friday 23 Jan 2026 11.34 PM
YOU MAY BE INTERESTED