Wednesday, March 18, 2026 Last Updated 14 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 09.10 AM

ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ യുവാവ്‌ മരിച്ചു

uploads/news/2026/01/822192/6.jpg

അങ്കമാലി: ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റു ചികിത്സയിലിരുന്ന യുവാവ്‌ മരിച്ചു.
ചൊവ്വര സുരഭി പിഷാരടി ഭവനത്തില്‍ സേതുമാധവന്‍-സുഭദ്ര ദമ്പതികളുടെ മകന്‍ സൂരജ്‌ പിഷാരടി (31)യാണു മരിച്ചത്‌. സഹോദരന്‍ സുജിത്ത്‌.
തിരുനായത്തോട്‌ ശിവനാരായണ ക്ഷേത്രത്തില്‍ കഴിഞ്ഞ 21 നായിരുന്നു സംഭവം. യുട്യൂബറായ സൂരജ്‌ ഉത്സവത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ആന ഇടയുകയായിരുന്നു. രാവിലെ ഒമ്പതോടെ അഞ്ച്‌ ആനകള്‍ പങ്കെടുത്ത ശീവേലിയില്‍ തിടമ്പേറ്റിയ ചിറയ്‌ക്കല്‍ ശബരിനാഥന്‍ എന്ന ആനയാണ്‌ പതിനൊന്നേമുക്കാലോടെ ഇടഞ്ഞത്‌. ആനപ്പുറത്ത്‌ മൂന്നുപേര്‍ ഉണ്ടായിരുന്നു. ആന ഇടഞ്ഞോടിയതോടെ ഇതില്‍ ഒരാള്‍ താഴെ വീണു. ഈ ആന വിരണ്ടതോടെ ഭയന്ന്‌ മറ്റൊരു ആന കൂടി ഓടി. ആനകള്‍ മുന്നോട്ടു കുതിച്ചതോടെ ആളുകള്‍ ചിതറിയോടി. സംഭവത്തില്‍ 16 പേര്‍ക്കു പരുക്കേറ്റു. ഉത്സവത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്ന സൂരജിന്‌ ഗുരുതര പരുക്കേറ്റിരുന്നു.

Ads by Google
Friday 23 Jan 2026 09.10 AM
YOU MAY BE INTERESTED