Wednesday, March 18, 2026 Last Updated 14 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 09.10 AM

സി.പി.എം. നേതാവ്‌ സുജ ചന്ദ്രബാബു മുസ്ലിം ലീഗില്‍

uploads/news/2026/01/822189/3.jpg

കൊല്ലം: ജില്ലയിലെ മുതിര്‍ന്ന സി.പി.എം. വനിതാ നേതാവും ജില്ലാ കമ്മിറ്റി അംഗവുമായ സുജാ ചന്ദ്രബാബു 30 വര്‍ഷത്തെ സി.പി.എം. ബന്ധം ഉപേക്ഷിച്ച്‌ മുസ്ലിം ലീഗില്‍. ഐഷാ പോറ്റിക്കു പിന്നാലെയാണ്‌ സുജാ ചന്ദ്രബാബു പാര്‍ട്ടി വിട്ടത്‌. ഐഷാ പോറ്റി കോണ്‍ഗ്രസിലാണ്‌ ചേര്‍ന്നതെങ്കില്‍ യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗാണ്‌ സുജാ ചന്ദ്രബാബു തെരഞ്ഞെടുത്തത്‌.
അഞ്ചല്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായി മൂന്നു തവണയും അഞ്ചല്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പഴ്‌സണായി അഞ്ച്‌ വര്‍ഷവും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. രണ്ടു തവണ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. സി.പി.എം. ജില്ലാ കമ്മിറ്റിയിലും അംഗമായിരുന്നു. അടുത്തിടെ ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി സ്‌ഥാനത്തു നിന്ന്‌ ഒഴിവായി മഹിളാ അസോസിയേഷന്‍ സംസ്‌ഥാന കമ്മിറ്റി അംഗമായി തുടരുകയായിരുന്നു. സി.പി.എമ്മിന്റെ വര്‍ഗീയ നിലപാടുകളില്‍ പ്രതിഷേധിച്ചാണ്‌ പാര്‍ട്ടി വിടുന്നതെന്ന്‌ സുജാ ചന്ദ്രബാബു പറഞ്ഞു. വര്‍ഗീയതയെ എതിര്‍ത്തിരുന്ന സി.പി.എം. ഇപ്പോള്‍ ആ നിലപാടില്‍ നിന്നു വ്യതിചലിച്ചു. യോഗങ്ങളില്‍ പറയുന്ന കാര്യങ്ങളല്ല പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതെന്നും സുജ ആരോപിച്ചു. മുസ്ലിം ലീഗ്‌ കൊല്ലം ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഷാള്‍ അണിയിച്ചാണ്‌ സുജയെ പാര്‍ട്ടിയിലേക്ക്‌ സ്വീകരിച്ചത്‌.

Ads by Google
Friday 23 Jan 2026 09.10 AM
YOU MAY BE INTERESTED