Wednesday, March 18, 2026 Last Updated 15 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 09.10 AM

പോറ്റിയെ ജയിലില്‍ കേറ്റിയത്‌ ഇടതുപക്ഷമെന്നു ശൈലജ

uploads/news/2026/01/822188/2.jpg

തിരുവനന്തപുരം: പതിവിനു വിരുദ്ധമായി, പ്രതിപക്ഷത്തിനു പിന്നാലെ നിയമസഭയ്‌ക്കു മുന്നില്‍ മാധ്യമങ്ങളെ അഭിമുഖീകരിച്ച്‌ ഭരണപക്ഷവും. സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ എം.എല്‍.എയുടെ നേതൃത്വത്തിലാണ്‌ ഭരണപക്ഷാംഗങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്‌.
സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത്‌ ഇടതുപക്ഷമല്ലെന്നും എന്നാല്‍, ജയിലില്‍ കയറ്റിയത്‌ ഇടതുമുന്നണിയാണെന്നും ശൈലജ പറഞ്ഞു. കോണ്‍ഗ്രസിന്റെ സമുന്നതനേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോയിലാണ്‌ പ്രതികളെ കണ്ടത്‌. അടിയന്തരപ്രമേയം ചര്‍ച്ചചെയ്‌താല്‍ ഇതെല്ലാം വെളിച്ചത്തുവരുമെന്നു ഭയന്നാണ്‌ നോട്ടീസ്‌ നല്‍കാതെ പ്രതിപക്ഷം നിയമസഭയില്‍ ബഹളമുണ്ടാക്കിയത്‌. 17 അടിയന്തരപ്രമേയങ്ങള്‍ക്ക്‌ അവതരണാനുമതി നല്‍കിയ സര്‍ക്കാരാണിത്‌. ശബരിമലയുടെ കാര്യത്തിലായാലും മറ്റേതു വിഷയത്തിലായാലും സര്‍ക്കാരിന്‌ ഒന്നും ഒളിച്ചുവയ്‌ക്കാനില്ല. അയ്യപ്പന്റെ ഒരുതരി സ്വര്‍ണം നഷ്‌ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത്‌ കണ്ടെത്തുമെന്നും ശൈലജ പറഞ്ഞു.

Ads by Google
Friday 23 Jan 2026 09.10 AM
YOU MAY BE INTERESTED