Wednesday, March 18, 2026 Last Updated 16 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 09.10 AM

പരാതി വ്യാജമെന്ന്‌ ചലച്ചിത്രതാരം നടന്‍ കൃഷ്‌ണപ്രസാദ്‌ ഡോക്‌ടറെ മര്‍ദിച്ചതായി പരാതി

uploads/news/2026/01/822186/7.jpg

ചങ്ങനാശേരി: തന്നെ മര്‍ദിച്ചെന്നു കാട്ടി ചലച്ചിത്ര താരത്തിനെതിരേ പരാതിയുമായി ഡോക്‌ടര്‍.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ അസ്‌ഥിരോഗ വിദഗ്‌ധന്‍ കോട്ടയം ശ്രീനിലയം ഡോ.ബി. ശ്രീകുമാറാ(67)ണ്‌ നടന്‍ കൃഷ്‌ണപ്രസാദിനെതിരേ ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കിയത്‌. ഡോക്‌ടര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പെരുന്ന സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനടുത്ത്‌ ഭാര്യയുടെ പേരിലുള്ള പുരയിടത്തില്‍ ഡോ.ശ്രീകുമാര്‍ പുതിയ വീട്‌ നിര്‍മിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികള്‍ കല്ലുകെട്ട്‌ തുടങ്ങിയതോടെയാണു പ്രശ്‌നങ്ങളുണ്ടായത്‌.കല്ലുകെട്ടുന്നത്‌ കൃഷ്‌ണപ്രസാദ്‌ തടഞ്ഞെന്നും കല്ലുകെട്ടിയാല്‍ പൊളിക്കുമെന്നു പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. ഡോക്‌ടര്‍ സ്‌ഥലത്തെത്തിയപ്പോള്‍ വില്ലേജ്‌ ഓഫിസറുമായി കൃഷ്‌ണപ്രസാദും എത്തി. അതു മൊബൈലില്‍ പകര്‍ത്തുന്നതിനിടെ മര്‍ദനമേറ്റെന്നാണു പരാതി.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹമുള്ളതിനാലാണു തനിക്കെതിരേ ആരോപണമെന്നു നടന്‍ കൃഷ്‌ണപ്രസാദ്‌ പറഞ്ഞു. വയല്‍ നികത്തിയ സ്‌ഥലത്താണ്‌ ഡോക്‌ടര്‍ നിര്‍മാണ പ്രവൃത്തി നടത്തുന്നതെന്നും ഇവിടെ റോഡിനോടു ചേര്‍ന്നു വെള്ളമൊഴുകുന്ന ഓട നികത്താനുള്ള ശ്രമത്തെയാണു ചോദ്യം ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. ഭൂമി കൈയേറ്റത്തിനെതിരേ മുന്‍പും പരാതി നല്‍കിയിട്ടുണ്ട്‌. ഇതു തന്റെ മാത്രം ആവശ്യമല്ലെന്നും സ്‌ഥലത്തെ 40 കുടുംബങ്ങളുടെ പൊതു ആവശ്യമാണെന്നും കൃഷ്‌ണപ്രസാദ്‌ പറഞ്ഞു.

Ads by Google
Friday 23 Jan 2026 09.10 AM
YOU MAY BE INTERESTED