Wednesday, March 18, 2026 Last Updated 16 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 09.10 AM

ഭിന്നശേഷി നിയമന വിധി: മറ്റ്‌ മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണമെന്ന ഹര്‍ജി 27നു പരിഗണിക്കും

കൊച്ചി: എയ്‌ഡഡ്‌ സ്‌കൂള്‍ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തില്‍ എന്‍.എസ്‌.എസിന്‌ അനുകൂലമായ വിധി മറ്റ്‌ മാനേജ്‌മെന്റുകള്‍ക്ക്‌ കൂടി അടിയന്തരമായി ബാധകമാക്കണമെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ആവശ്യം 27 നു സുപ്രീംകോടതി പരിഗണിക്കും.
മുതിര്‍ന്ന അഭിഭാഷകന്‍ മുഖേന പ്രത്യേക പരാമര്‍ശം നടത്തി കേസെടുപ്പിക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്‌. സംസ്‌ഥാന സര്‍ക്കാരിനു വേണ്ടി സീനിയര്‍ അഡ്വ. ജയന്ത്‌ മുത്തുരാജ്‌ ഹാജരാകും. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തുവരുന്ന സാഹചര്യത്തിലാണു സംസ്‌ഥാന സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ക്രൈസ്‌തവ സഭകള്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രി പി. രാജീവുമായി നടത്തിയ ചര്‍ച്ചകളിലാണ്‌ ഈ ആവശ്യം ക്രൈസ്‌തവ സഭാ അധ്യക്ഷന്മാര്‍ ഉന്നയിച്ചത്‌. ഇതിന്‌ പിന്നാലെയാണ്‌ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട്‌ കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കുന്നത്‌. ജസ്‌റ്റിസ്‌ ജെ.കെ. മഹേശ്വരിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണു കേരളത്തിലെ എയ്‌ഡഡ്‌ സ്‌കൂള്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത്‌.
ഭിന്നശേഷി സംവരണത്തില്‍ എന്‍.എസ്‌.എസിന്‌ അനുകൂലമായ വിധി മറ്റ്‌ മാനേജ്‌മെന്റുകള്‍ക്കുകൂടി ബാധകം ആക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്‌ഥാന സര്‍ക്കാര്‍ സത്യവാങ്‌മൂലം ഫയല്‍ ചെയ്‌തിരുന്നു.

Ads by Google
Friday 23 Jan 2026 09.10 AM
YOU MAY BE INTERESTED