Wednesday, March 18, 2026 Last Updated 15 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 09.10 AM

സോണിയയ്‌ക്കെതിരേ ശിവന്‍കുട്ടി; കടകവിരുദ്ധമായി കടകംപള്ളി!

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുമൊത്തുള്ള സോണിയാ ഗാന്ധിയുടെ ചിത്രം നിയമസഭയില്‍ ഭരണപക്ഷം പ്രതിപക്ഷത്തിനെതിരേ ആയുധമാക്കിയപ്പോള്‍, പുറത്ത്‌ വ്യത്യസ്‌തനിലപാടുമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സോണിയയുടെ വീട്‌ റെയ്‌ഡ് ചെയ്യണമെന്നാണ്‌ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍, കളങ്കിതനെ സോണിയ വീട്ടില്‍ കയറ്റുമെന്നു താന്‍ കരുതുന്നില്ലെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം.
പോറ്റിയുമൊത്തുള്ള തന്റെ ചിത്രം പ്രചരിപ്പിക്കപ്പെടുമ്പോള്‍ എതിര്‍ചിത്രങ്ങള്‍ വരുന്നതു സ്വാഭാവികമാണ്‌. പോറ്റിയുടെ കൂടെയുള്ള സോണിയയുടെ ചിത്രം തങ്ങള്‍ ആയുധമാക്കുന്നില്ല. പോറ്റിയുടെ വീട്ടില്‍ താന്‍ ഒരുതവണ മാത്രമാണ്‌ പോയത്‌. പോറ്റിയെ ശബരിമലയില്‍ നിരവധിതവണ കണ്ടിട്ടുണ്ട്‌. വാര്‍ത്തകള്‍ വരുന്നതുവരെ, പോറ്റി ഭക്‌തനെന്നാണു കരുതിയത്‌. സ്വകാര്യമായോ രഹസ്യമായോ അല്ല പോറ്റിയുടെ വീട്ടില്‍ പോയത്‌. മന്ത്രിയെന്ന നിലയില്‍, ഔദ്യോഗികവാഹനത്തില്‍ ഗണ്‍മാനൊപ്പമാണ്‌ പോയത്‌. ഒന്നിലധികം പ്രാവശ്യം പോയിട്ടുണ്ടെങ്കില്‍ അതു പറയാന്‍ മടിയില്ല. ഒരു പരിപാടിക്കു പോയെന്നാണ്‌ ഗണ്‍മാന്‍ പറഞ്ഞത്‌. ഒരു ചാനലില്‍ കണ്ടപ്പോഴാണ്‌ പോറ്റിയുടെ അച്‌ഛനുമായി ബന്ധപ്പെട്ട ചടങ്ങാണെന്നു മനസിലായത്‌. ചടങ്ങ്‌ കഴിഞ്ഞാണ്‌ താന്‍ ചെന്നത്‌. സമ്മാനം താന്‍ വാങ്ങിക്കൊണ്ടു പോയതല്ല. അവിടെ വാങ്ങിവച്ചിരുന്നത്‌ എടുത്തുകൊടുത്തതാകാനാണ്‌ സാധ്യത. രാജു എബ്രഹാമും അവിടെയുണ്ടായിരുന്നു. എട്ടുവര്‍ഷം മുമ്പ്‌ നടന്ന കാര്യം എങ്ങനെ ഓര്‍ത്തെടുക്കാനാണെന്നും കടകംപള്ളി ചോദിച്ചു.

Ads by Google
Friday 23 Jan 2026 09.10 AM
YOU MAY BE INTERESTED