Wednesday, March 18, 2026 Last Updated 16 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.33 PM

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും പ്രതികരിച്ചില്ലെന്നു രാഹുല്‍ ഈശ്വര്‍

uploads/news/2026/01/821975/k7.jpg

കോഴിക്കോട്‌: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തെത്തുടര്‍ന്ന്‌ കോഴിക്കോട്‌ സ്വദേശി ദീപക്ക്‌ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ മുഖ്യമന്ത്രി അനുശോചിക്കുകയോ പ്രതിപക്ഷ നേതാക്കള്‍ കാര്യമായി പ്രതികരിക്കുകയോ ചെയ്‌തില്ലെന്നു രാഹുല്‍ ഈശ്വര്‍.
ഇത്രയും വലിയ സംഭവമുണ്ടായിട്ടും പ്രതിപക്ഷനേതാവും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ സംസ്‌ഥാന അധ്യക്ഷന്മാരും പ്രതികരിച്ചില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'ഒരു സ്‌ത്രീക്കായിരുന്നു ഇത്തരമൊരു അനുഭവമുണ്ടായതെങ്കില്‍ ഇവിടെ എന്താകുമായിരുന്നു സ്‌ഥിതി?. എല്ലാ സ്‌ഥലത്തും പ്രതിഷേധങ്ങളും ഐക്യദാര്‍ഢ്യ സമ്മേളനങ്ങളും നടക്കുമായിരുന്നു. ദീപക്കിനു നീതി വേണം. നീതിയെന്നതു പ്രതികാരമല്ല. വീഡിയോ പ്രചരിപ്പിച്ച സ്‌ത്രീക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോടു യോജിപ്പില്ല. അവര്‍ക്കെതിരേ വെറുപ്പ്‌ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ പോലീസ്‌ കേസെടുക്കണം. ദീപകിനെതിരേ ചില ഫെമിനിസ്‌റ്റുകളുടെ ഭാഗത്തുനിന്നുണ്ടാവുന്ന വിദ്വേഷ പ്രചാരണം പ്രതിഷേധാര്‍ഹമാണന്നും രാഹുല്‍ പറഞ്ഞു. പുരുഷന്മാര്‍ക്കുവേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിഷന്‍ മെന്‍സ്‌ കമ്മീഷന്റെ പുരുഷ ഹെല്‍പ്പ്‌ ലൈന്‍ സംവിധാനം ചടങ്ങില്‍ രാഹുല്‍ ഉദ്‌ഘാടനം ചെയ്‌തു. അതിനു ള്ള ആപ്പും പ്രവര്‍ത്തനസജ്‌ജമായി കഴിഞ്ഞു. മെന്‍സ്‌ കമ്മീഷന്‍ നിലവില്‍ വന്നാല്‍മാത്രമേ പുരുഷന്മാര്‍ക്കു നീതി ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മുകേഷ്‌, ജോയ്‌ അറയ്‌ക്കല്‍, വിക്രം, അബൂബക്കര്‍, സാദിഖ്‌ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Wednesday 21 Jan 2026 11.33 PM
YOU MAY BE INTERESTED